Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കനറ്റാല്‍ » ആകര്‍ഷണങ്ങള് » കോടിയ ജംഗിള്‍

കോടിയ ജംഗിള്‍, കനറ്റാല്‍

9

കനറ്റാലിലെ പ്രധാന പിക്നിക്‌ സ്പോട്ടാണ് കോടിയ ജംഗിള്‍. കാട്ടരുവികള്‍ കളകളാരവം മുഴക്കുന്ന വശ്യ സുന്ദരമായ വന പ്രദേശമാണിത്. കേഴ മാന്‍,ഗോറല്‍,കസ്തൂരി മാന്‍,കാട്ടു പന്നികള്‍ തുടങ്ങിയ ഒട്ടേറെ ജന്തുക്കളെ ഈ പ്രദേശത്തായി കാണാം. കാഴ്ചകള്‍ കാണുന്നതോടൊപ്പം തന്നെ മനോഹരമായ ഭൂപ്രകൃതി ക്യാമറക്കുള്ളിലാക്കാന്‍ സാധിക്കുകയും ചെയ്യും. ഒട്ടനേകം വ്യത്യസ്തങ്ങളായ പക്ഷി വര്‍ഗങ്ങളുടെ വാസകേന്ദ്രമാണ് ഈ പ്രദേശം. അതിനാല്‍ തന്നെ പക്ഷി നിരീക്ഷണത്തിനു കൂടി പറ്റിയ ഇടമാണിത്.

മലകളുടെയും താഴ്വരയുടെയും ഭംഗി ആസ്വദിച്ച് കൊണ്ടുള്ള ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്നു നല്‍കുന്നു. ട്രെക്കിംഗിനായി ഏതാണ്ട് 6 കിലോമീറ്ററോളം ദൂരമുള്ള കാനന പാതകളുണ്ടിവിടെ. വനത്തിലൂടെയുള്ള ജീപ്പ് സഫാരി മറ്റൊരു കൗതുകകരമായ അനുഭവമാണ്. കാട്ടിനുള്ളില്‍ ഒത്തിരി സമയം ചെലവഴിക്കാനുള്ളതു കൊണ്ട് തന്നെ യാത്രികരില്‍ അധികം പേരും ഉച്ച ഭക്ഷണം കൂടി കയ്യില്‍ കരുതാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat

Near by City