Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കനറ്റാല്‍ » കാലാവസ്ഥ

കനറ്റാല്‍ കാലാവസ്ഥ

വര്‍ഷം തോറും അവധിക്കാലമാഘോഷിക്കാന്‍ സഞ്ചാരികളുടെ ഒരു വലിയ നിര തന്നെ ഇവിടെ എത്താറുണ്ട്. മഴക്കാലമൊഴികെ പൊതുവെ എല്ലാ സീസണും യാത്രികര്‍ക്ക് സന്ദര്‍ശിക്കാന്‍ പാകത്തില്‍ സുഖകരമായ കാലാവസ്ഥയാണിവിടെ.

വേനല്‍ക്കാലം

ഏപ്രിലോട് കൂടി കനറ്റാലിലെ വേനല്‍ക്കാലത്തിനു തുടക്കമാകുന്നു. നയനമനോഹരമായ കാഴ്ചകള്‍  നിറഞ്ഞ പ്രസന്നമായ ഒരു വേനല്‍ക്കാലമാണിവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലത്ത്‌ ഏകദേശം 25 ഡിഗ്രി മുതല്‍  10 ഡിഗ്രി വരെ താപനില അനുഭവപ്പെടുന്നു. രാത്രികാലങ്ങളില്‍ തണുപ്പ് കൂടുന്നതിനാല്‍ യാത്രികര്‍ ഏറെപ്പേരും കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ ഓഗസ്റ്റ്‌ വരെ മഴക്കാലം. മഴ തിമിര്‍ത്തു പെയ്യുന്ന സമയമാണിത്. വര്‍ഷം തോറും സാമാന്യം കനത്ത അളവിലുള്ള മഴ ഈ സീസണില്‍ ഇവിടെ ലഭിക്കുന്നു.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലം യാത്രികര്‍ക്ക് രസകരമായ അനുഭവം പകര്‍ന്നു നല്‍കുന്നു. പ്രത്യേകിച്ചും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലം. ആ സമയത്ത് ഇവിടെ മഞ്ഞു വീഴ്ച സര്‍വ്വ സാധാരണമായ കാഴ്ചയാണ്. കൂടാതെ യാത്രികര്‍ക്ക് സ്കീയിംഗ് തുടങ്ങി മഞ്ഞു കാലത്തെ വിനോദങ്ങളിലേര്‍പ്പെടുകയും ചെയ്യാം. 5 ഡിഗ്രിക്കും 18 ഡിഗ്രിക്കും ഇടയിലാണ് ശീതകാലത്തെ താപനില.