ഏകദേശം 22010 അടി ഉയരമുള്ള ഈ മല സിക്കിമിലെ മറ്റൊരു ആകര്‍ഷണമാണ്. ഏപ്രില്‍ - മെയ് മാസങ്ങളില്‍ പര്‍വതാരോഹകര്‍ ഈ മലയെ ലക്‍ഷ്യം വച്ച് എത്താറുണ്ട്.
ഏകദേശം 7128 മീറ്റര്‍ ഉയരത്തില്‍ നിവര്‍ന്ന് നില്‍ക്കുന്ന പൌഹുന്‍രി പര്‍വ്വതം ടിബറ്റിനോട് ചേര്‍ന്നുള്ള സിക്കിമിന്‍റെ അതിര്‍ത്തിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
സിക്കിമിലെ ഉയരംകൂടിയ മലനിരകളില്‍ ഒന്നാണ് സിനിയോല്‍ചു മല. ഏകദേശം 6888 മീറ്റര്‍ ഉയരമുണ്ട് ഈ മലനിരയ്ക്ക്.
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഈ മലനിരകള്‍ ഇവിടെ എത്തുന്ന ഏത് സഞ്ചാരികളേയും വളരെയേറേ ആകര്‍ഷിക്കാറുണ്ട്.
...
1977 ലാണ് കാഞ്ചന്‍ജംഗ ദേശീയോദ്യാനം സ്ഥാപിതമായത്. സിക്കിമിലെ വടക്കന്‍ ജില്ലയില്‍ 850 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം സിക്കമിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. വടക്ക് ടെന്റ് കൊടുമുടിയും...
കാഞ്ചന്‍ജംഗയിലെ ഇരട്ട വെള്ളച്ചാട്ടത്തിലെത്താന്‍ പെല്ലിങ്ങില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര വേണ്ടി വരും. വലിയപാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും വെള്ളം കുത്തിയൊഴുകിയെത്തുന്ന കാഴ്‌ച അതിമനോഹരമാണ്. യുക്‌സോമിലേക്കുള്ള യാത്രമധ്യേ...