1977 ലാണ് കാഞ്ചന്‍ജംഗ ദേശീയോദ്യാനം സ്ഥാപിതമായത്. സിക്കിമിലെ വടക്കന്‍ ജില്ലയില്‍ 850 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം സിക്കമിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. വടക്ക് ടെന്റ് കൊടുമുടിയും കിഴക്ക് മൗണ്ട് ലാമോ അഗ്‌ദെനും തെക്ക് മൗണ്ട് നാര്‍സിങ് , മൗണ്ട് പന്‍ഡിം എന്നവയും പടിഞ്ഞാറ് കാഞ്ചന്‍ജംഗ കൊടുമുടിയുമാണ് ദേശീയോദ്യാനത്തിന്റെ അതിര്‍ത്തികള്‍.
ദേശീയോദ്യാനം പ്രകൃതിയില്‍ അധികം ഇടപെടലുകള്‍ നടത്താത്തതിനാല്‍ ഇവിടെ മൃഗങ്ങള്‍ സുരക്ഷിതമാണ്. ഹിമ പുലി, ഹിമാലയന്‍ കരടി, ചുവന്ന പാണ്ട, ചെന്നായ തുടങ്ങി നിരവധി അപൂര്‍വ ഇനം ജീവികള്‍ ഇവിടെയുണ്ട്. ദേശീയോദ്യാനത്തിലെ പല ഭാഗങ്ങളിലേയ്‌ക്കും ഇതുവരെ മനുഷ്യന്‍ ചെന്നെത്തിയിട്ടില്ല. അതിനാല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അപൂര്‍വ ഇനം ജീവികള്‍ ഇവിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഓക്ക്, മേപ്പിള്‍ തുടങ്ങി വിവിധ ഇനം മരങ്ങള്‍ ഇവിടെയുണ്ട്. ഇതിന് പുറമെ നിരവധി ഔഷധ സസ്യങ്ങളും കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നുണ്ട്. വൈവിധ്യമാര്‍ന്ന പക്ഷികളാലും ഈ ഉദ്യാനം പ്രശസ്‌തമാണ്.



Click it and Unblock the Notifications