വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയാണ് കാഞ്ചന്‍ജംഗയിലേത്. അതുകൊണ്ട് തന്നെ ഏത് സമയത്തും ഇവിടെ സന്ദര്‍ശിക്കാം. എന്നാല്‍, മഴക്കാലത്ത് യാത്ര വിഷമകരമായതിനാല്‍ ഈ സമയം സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. വേനല്‍ക്കാലത്ത് ചൂട് കുറവായതിനാല്‍ ഈകാലയളവും സന്ദര്‍ശനത്തിന് അനുയോജ്യമാണ്.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കാഞ്ചന്‍ജംഗയിലെ വേനല്‍ക്കാലം. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സാധാരണയായി വേനല്‍ക്കാലത്തെ താപനില. വേനല്‍ക്കാലത്തും ഇവടം സന്ദര്‍ശിക്കുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങള്‍ കരുതണം. കാഞ്ചന്‍ ജംഗ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്.
ജൂണിലാണ് കാഞ്ചന്‍ ജംഗയില്‍ മഴക്കാലം തുടങ്ങുന്നത്. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷമാണിവിടെ മഴ നല്‍കുന്നത്. ജൂണിന് ശേഷം മഴ നില്‍ക്കും. ഒക്‌ടോബറോടെ സന്ദര്‍ശന സമയം തുടങ്ങും.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശാത്യകാലം. താപനില -5 ഡിഗ്രി സെല്‍ഷ്യസിന് താഴെവരെ എത്താറഉണ്ട്. ഇക്കാലയളവില്‍ 16 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേയ്‌ക്ക് താപനില ഉയരാറില്ല.