Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » കാലാവസ്ഥ

കാഞ്ചീപുരം കാലാവസ്ഥ

ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിലെ സമയമാണ് കാഞ്ചീപുരം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം. കനത്ത മഴക്കാലത്തിന് ശേഷം ഒക്ടോബറോട് കൂടി ശരത്കാലം തുടങ്ങും. അധിക സമയവും അന്തരീക്ഷം തണുത്തതും സുഖപ്രദവുമായിരിക്കും. നവംബറില്‍ ശിശിരകാലത്തിന്റെ വരവോടെ രാത്രികള്‍ തണുപ്പുള്ളതായിരിക്കുമെങ്കിലും കോച്ചുന്ന തണുപ്പ് ഉണ്ടാവില്ല. ഇക്കാരണത്താല്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ആളുകള്‍ കാഞ്ചീപുരം സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കാറുള്ളത്. ചുറ്റിസഞ്ചരിക്കാന്‍ അസാദ്ധ്യമാകും വിധം ചൂടുള്ളതും വരണ്ടതുമാണ് കാഞ്ചീപുരത്തെ വേനല്‍ കാലം. തലവേദനയ്ക്കും നിര്‍ജലീകരണത്തിനും ഈ ചൂട് കാരണമായേക്കാം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച് മെയ് അവസാനം വരെ ഇത് നീണ്ടുനില്ക്കും. 37 ഡിഗ്രി സെല്‍ഷ്യസ്  വരെ താപനില ഉയരാറുണ്ട്.

വേനല്‍ക്കാലം

ചുറ്റിസഞ്ചരിക്കാന്‍ അസാദ്ധ്യമാകും വിധം ചൂടുള്ളതും വരണ്ടതുമാണ് കാഞ്ചീപുരത്തെ വേനല്‍ കാലം. തലവേദനയ്ക്കും നിര്‍ജലീകരണത്തിനും ഈ ചൂട് കാരണമായേക്കാം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച് മെയ് അവസാനം വരെ ഇത് നീണ്ടുനില്ക്കും. 37 ഡിഗ്രി സെല്‍ഷ്യസ്  വരെ താപനില ഉയരാറുണ്ട്.

മഴക്കാലം

മിതമായും ചിലപ്പോള്‍ ശക്തമായും പെയുന്നതാണ് ഇവിടത്തെ മഴക്കാലം. കാഴ്ചകള്‍ കണ്ട് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മെയ് അവസാനത്തോടെ മണ്‍സൂണിന് കളമൊരുങ്ങും. സെപ്തംബര്‍ പകുതി വരെ അത് തുടരും. ഈ കാലയളവിലെ കൂടിയ താപനില 21 മുതല്‍ 27 വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

ശീതകാലം

നവംബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി വരെയാണ് ഇവിടെ ശൈത്യകാലം ആരംഭിക്കുന്നത്‍. രാവിലെയും പകല്‍ സമയങ്ങളിലും സുഖപ്രദമായ കാലാവസ്ഥയാണ്. എന്ന് കരുതി രാത്രിയില്‍ കനത്ത കംബളമൊന്നും ചുറ്റേണ്ടിവരില്ല. ഒരു ഷാളോ കനം കുറഞ്ഞ ജാക്കറ്റോ മതിയാവും. ശൈത്യകാലത്ത് താപനില 19 ഡിഗ്രിയില്‍ താഴാറില്ല. 21 ഡിഗ്രിയില്‍ കൂടാറുമില്ല.