Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാന്‍ഗ്ര

കാന്‍ഗ്ര- പരിപാവനമായ നഗരം

38

മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാന്‍ഗ്ര. ധൗലാധര്‍, ശിവാലിക്‌ മലനിരകള്‍ക്കിടയിലെ കാന്‍ഗ്ര താഴ്‌വരയില്‍ കാണപ്പെടുന്ന ഈ നഗരത്തിലൂടെയാണ്‌ ബന്‍ഗംഗ നദി ഒഴുകുന്നത്‌. ദേവന്മാരുടെ വാസസ്ഥാനം എന്ന അര്‍ത്ഥത്തില്‍ ഇവിടം ദേവഭൂമി എന്ന്‌ അറിയപ്പെടുന്നു. ആര്യന്മാരുടെ വരവിന്‌ മുമ്പ്‌ ആര്യന്മാരല്ലാത്ത നിരവധി ജനവിഭാഗങ്ങള്‍ ഇവിടെ ജീവിച്ചിരുന്നതായി വേദങ്ങള്‍ വ്യക്തമാക്കുന്നു. മഹാഭാരതത്തിലും കാന്‍ഗ്രയെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. കാന്‍ഗ്രയെ ത്രിഗര്‍ത്ത രാജവംശം എന്നാണ്‌ മഹാഭാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.

പത്താം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്‌നി ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്ന്‌ കാന്‍ഗ്ര നഗരം മുസ്‌ളിം ഭരണത്തിന്‌ കീഴിലായി. പിന്നീട്‌ നിലവിലുള്ള രാജവംശങ്ങളില്‍ എറ്റവും പുരാതനമായ കടോച്ച്‌ വംശം കാന്‍ഗ്രയുടെ ഭരണം പിടിച്ചെടുത്തു. ഒന്നാം ആംഗ്‌ളോ- സിഖ്‌ യുദ്ധം അവസാനിച്ചതോടെ കാന്‍ഗ്രയുടെ ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലായി. 1846ല്‍ കാന്‍ഗ്രയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിയിലെ ഒരു ജില്ലയാക്കി. 1947ലെ വിഭജനത്തിന്‌ ശേഷം കാന്‍ഗ്ര പഞ്ചാബിന്റെ ഭാഗമായി മാറി. എന്നാല്‍ 1966ല്‍ കാന്‍ഗ്രയെ പഞ്ചാബില്‍ നിന്ന്‌ വേര്‍പെടുത്തി ഹിമാചല്‍പ്രദേശില്‍ ലയിപ്പിച്ചു.

കരേരി തടാകം, ബാഗുലമുഖി ക്ഷേത്രം, കലേശ്വര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ആകര്‍ഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാന്‍ഗ്രയിലുണ്ട്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 2934 മീറ്റര്‍ ഉയരത്തിലാണ്‌ കരേരി തടാകം സ്ഥിതി ചെയ്യുന്നത്‌. മല കയറി വേണം തടാകത്തിലെത്താന്‍. ധൗലാധര്‍ മലനിരകളിലെ മഞ്ഞുരുകിയാണ്‌ തടാകത്തില്‍ ജലമെത്തുന്നത്‌. കലേശ്വര്‍ മഹാദേവ ക്ഷേത്രവും ഇവിടെ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗവും വിനോദസഞ്ചാരികളെ കാന്‍ഗ്രയിലേക്ക്‌ ധാരാളമായി ആകര്‍ഷിക്കുന്നുണ്ട്‌.

ഗൂലേര്‍ റിയാസത്തിന്റെ ഓര്‍മ്മകള്‍ വിളിച്ചോതുന്ന ഹരിപ്പൂര്‍-ഗൂലേര്‍, ബ്രജേശ്വരി ക്ഷേത്രം എന്നിവയും കാന്‍ഗ്രയിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ദിവസവും ആയിരങ്ങള്‍ സന്ദര്‍ശനം നടത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ ബ്രജേശ്വരി ക്ഷേത്രം. റംസാര്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായ മഹാറാണ പ്രതാപ്‌ സാഗര്‍ പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രമാണ്‌. വിവിധയിനങ്ങളില്‍ പെട്ട ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയും.

ഹൈവേയില്‍ ഷാപൂരിനും നൂര്‍പൂരിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോട്ട്‌ല കോട്ടയും വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്‌. മലമുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയില്‍ നിന്ന്‌ നോക്കിയാല്‍ താഴ്‌വരയുടെ ദൃശ്യമനോഹാരിത ആവോളം ആസ്വദിക്കാനാകും. ഗുലേര്‍ രാജാക്കന്മാരാണ്‌ കോട്ട്‌ല കോട്ട നിര്‍മ്മിച്ചത്‌. കോട്ടയുടെ പ്രധാന കവാടത്തിലാണ്‌ ബാഗുലമുഖി ക്ഷേത്രം. ക്ഷേത്രത്തിന്റെ സാന്നിധ്യവും ഇവിടേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌.സൗത്ത്‌ കാന്‍ഗ്രയില്‍ നിന്ന്‌ പതിനഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മസ്രൂര്‍ ക്ഷേത്രസമുച്ചയവും കാണേണ്ട കാഴ്‌ചയാണ്‌.

പത്താം നൂറ്റാണ്ടിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്‌. ഇന്‍ഡോ ആര്യന്‍ ശൈലിയില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഈ ക്ഷേത്രം അജന്താ എല്ലോറ ക്ഷേത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നു. ഈ സമുച്ചയത്തില്‍ പതിനഞ്ച്‌ ക്ഷേത്രങ്ങളുണ്ട്‌. ഇതിലെ പ്രധാന ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തികള്‍ രാമന്‍, ലക്ഷ്‌മണന്‍, സീത, ശിവന്‍ എന്നിവരാണ്‌.

ധൗലാധര്‍ മലനിരകള്‍, ബ്രജേശ്വരി ക്ഷേത്രം, നദൗന്‍, കത്‌ഗര്‍, ജവാലിജി ക്ഷേത്രം, കാന്‍ഗ്ര ആര്‍ട്ട്‌ ഗ്യാലറി, സുജന്‍പൂര്‍ കോട്ട, ജഡ്‌ജസ്‌ കോര്‍ട്ട്‌, ശിവക്ഷേത്രം എന്നിവയും കാന്‍ഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. ധരംശാല, ബെഹ്ന മഹാദേവ്‌, പോങ്‌ ലേക്ക്‌ സാങ്ക്‌ച്വറി, മക്ലിയോഡ്‌ ഗഞ്ച്‌, താരാഗഢ്‌ കൊട്ടാരം, നാഗര്‍കോട്ട്‌ കോട്ട എന്നിവയും സഞ്ചാരികളെ ഈ മേഖലയിലേക്ക്‌ ആകര്‍ഷിക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബറില്‍ കൊണ്ടാടപ്പെടുന്ന അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ഈ മേഖലയിലെ പ്രധാനപ്പെട്ട ആഘോഷമാണ്‌. ദലൈ ലാമയ്‌ക്ക്‌ സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ്‌ അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ആഘോഷിക്കുന്നത്‌. തിബറ്റുകാര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുകയാണ്‌ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

കാന്‍ഗ്രയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ ട്രക്കിംഗും നടത്താം. കാന്‍ഗ്രയുടെ മനോഹരമായ ഭൂപ്രകൃതിയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ ഇത്‌ സഞ്ചാരികളെ സഹായിക്കും. കരേരി തടാകം, മസ്രൂര്‍ ക്ഷേത്രം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക്‌ ട്രക്കിംഗ്‌ പാതകളുണ്ട്‌. ഈ യാത്രകള്‍ സാഹസിക വിനോദത്തിന്റെ പൂര്‍ണ്ണത സന്ദര്‍ശകര്‍ക്ക്‌ പകര്‍ന്നു നല്‍കും. കാന്‍ഗ്രയില്‍ നിന്ന്‌ ചമ്പ താഴ്‌വരയിലേക്കും കാല്‍നടയാത്ര നടത്താം. ഇന്ദര്‍ഹരാ ചുരം എന്നറിയപ്പെടുന്ന ലാകാ ചുരം, മിങ്കിയാനി ചുരം എന്നിവയും ഈ മേഖലയിലെ പ്രധാനപ്പെട്ട ട്രക്കിംഗ്‌ പാതകളാണ്‌. കന്‍ഗ്രാ താഴ്‌ വരയില്‍ ഇവ കൂടാതെ അഞ്ച്‌ പ്രമുഖ ട്രക്കിംഗ്‌ പാതകള്‍ കൂടിയുണ്ട്‌. ധരംശാല- ലാകാ ചുരം, മക്‌ ലിയോഡ്‌ ഗഞ്ച്‌- മിനിക്കിയാനി ചുരം- ചമ്പ, ധരംശാല- തലാംഗ്‌ ചുരം, ബെയ്‌ജ്‌നാഥ്‌- പരായ്‌ ജോട്ട്‌, ഭിം ഗസ്‌തൂരി ചുരം എന്നിവയാണവ.

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും കാന്‍ഗ്രയില്‍ അനായാസം എത്തിച്ചേരാന്‍ കഴിയും. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പുറംകാഴ്‌ചകള്‍ കാണുന്നതിനും മറ്റും അനുകൂലമായ കാലാവസ്ഥയാണ്‌ മഴക്കാലത്തും ഇവിടെ അനുഭവപ്പെടുന്നത്‌. അതിനാല്‍ മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌.

കാന്‍ഗ്ര പ്രശസ്തമാക്കുന്നത്

കാന്‍ഗ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാന്‍ഗ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാന്‍ഗ്ര

  • റോഡ് മാര്‍ഗം
    കാന്‍ഗ്രയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക്‌ ബസ്‌ സര്‍വ്വീസുകളെയും ആശ്രയിക്കാം. ധരംശാല, പാലമ്പൂര്‍, പത്താന്‍കോട്ട്‌, ജമ്മു, അമൃതസര്‍, ചണ്ഡീഗഢ്‌ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. കാലാവസ്ഥ
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കാന്‍ഗ്രയില്‍ നിന്ന്‌ 90 കിലോമീറ്റര്‍ അകലെയുള്ള പാത്തന്‍കോട്ട്‌ ബ്രോഡ്‌ ഗേജ്‌ റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. ഇവിടെ നിന്നും മിതമായ നിരക്കില്‍ കാന്‍ഗ്രയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. രണ്ട്‌ മൂന്ന്‌ മണിക്കൂറത്തെ കാര്‍ യാത്ര കൊണ്ട്‌ സ്റ്റേഷനില്‍ നിന്ന്‌ കാന്‍ഗ്രയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കാന്‍ഗ്രയില്‍ നിന്ന്‌ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗഗ്ഗല്‍ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ജമ്മുകാശ്‌മീര്‍ എയര്‍പോര്‍ട്ടും അമൃതസറിലെ ശ്രീ ഗുരു രാംദാസ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും കാന്‍ഗ്രയില്‍ നിന്ന്‌ അധികം ദൂരത്തിലല്ല. ഈ എയര്‍പോര്‍ട്ടുകളില്‍ നിന്ന്‌ യഥാക്രമം 200 കിലോമീറ്ററും 208 കിലോമീറ്റും സഞ്ചരിച്ചാല്‍ കാന്‍ഗ്രിയില്‍ എത്തിച്ചേരാം. 255 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചണ്ഡീഗഢ്‌ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷവും ഇവിടെ എത്താവുന്നതാണ്‌. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ഡല്‍ഹി, മുംബെയ്‌, പൂനെ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഈ എയര്‍പോര്‍ട്ടുകളില്‍ നിന്ന്‌ വിമാന സര്‍വ്വീസുകളുണ്ട്‌. ഈ വിമാനത്താവളങ്ങളില്‍ നിന്ന്‌ മിതമായ നിരക്കില്‍ കാന്‍ഗ്രയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri