Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » കാലാവസ്ഥ

കാന്‍ഗ്ര കാലാവസ്ഥ

കാന്‍ഗ്ര സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. അതായത്‌ മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള സമയം. മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാം. മഴക്കാലത്തും സുഖകരമായ കാലാവസ്ഥയാണ്‌ കാന്‍ഗ്രയില്‍ അനുഭവപ്പെടുന്നത്‌.അടിസ്ഥാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍

വേനല്‍ക്കാലം

ഇവിടെ വേനല്‍ക്കാലം ആരംഭിക്കുന്നത്‌ മാര്‍ച്ച്‌ മാസത്തിലാണ്‌. ഇത്‌ ജൂണ്‍ വരെ തുടരും. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും. ഇവിടുത്തെ കാഴ്‌ചകള്‍ കാണുന്നതിനും ട്രക്കിംഗ്‌ പോലുള്ള വിനോദങ്ങള്‍ക്കും അനുയോജ്യമായ സമയമാണിത്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇവിടെ മഴക്കാലം അനുഭവപ്പെടുന്നത്‌. ഈ കാലയളവില്‍ ഇവിടെ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. കാന്‍ഗ്രയുടെ ഹരിതസൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്‌.

ശീതകാലം

ഡിസംബര്‍ മുതലുള്ള മൂന്നു മാസക്കാലമാണ്‌ കാന്‍ഗ്രയിലെ ശൈത്യകാലം. ശൈത്യകാലത്ത്‌ ഇവിടെ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില നാല്‌ ഡിഗ്രി സെല്‍ഷ്യസുമാണ്‌. തണുപ്പുകാലത്ത്‌ നിരന്തരം മഞ്ഞുവീഴ്‌ച അനുഭവപ്പെടാറുണ്ട്‌. ഇതുമൂലം താപനില വീണ്ടും താഴും.