Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » കാലാവസ്ഥ

കണ്ണൂര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Kannur, India 29 ℃ Clear
കാറ്റ്: 7 from the NNE ഈര്‍പ്പം: 62% മര്‍ദ്ദം: 1013 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Saturday 23 Feb 27 ℃ 81 ℉ 36 ℃97 ℉
Sunday 24 Feb 28 ℃ 82 ℉ 34 ℃93 ℉
Monday 25 Feb 26 ℃ 79 ℉ 34 ℃92 ℉
Tuesday 26 Feb 25 ℃ 76 ℉ 32 ℃90 ℉
Wednesday 27 Feb 26 ℃ 79 ℉ 32 ℃89 ℉

കനത്ത മഴ പെയ്യുന്ന ജൂണ്‍ ജൂലൈ മാസങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്ന മെയ് മാസത്തിലും ഒഴികെ വര്‍ഷത്തിലേത് സമയത്തും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കണ്ണൂര്‍.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഏതാണ്ട് മൂന്ന് മാസത്തിലധികം നീണ്ടുനില്‍ക്കുന്നു. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 38 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് അനുഭവപ്പെടുന്ന ഇക്കാലത്ത് കണ്ണൂര്‍ യാത്ര ദുസ്സഹമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലും ഇവിടെ മഴപെയ്യുന്നു. കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല ഇവിടെ.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കണ്ണൂരില്‍. ശൈത്യകാലത്താണ് കണ്ണൂര്‍ യാത്രയ്ക്ക് പറ്റിയ സമയം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സാധാരണ ശീതകാലം. ഇതില്‍ത്തന്നെ ഡിസംബറിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുക. 16 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്ത് അന്തരീക്ഷ താപനില.