Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാണ്‍പൂര്‍ » കാലാവസ്ഥ

കാണ്‍പൂര്‍ കാലാവസ്ഥ

കാണ്‍പൂര്‍‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഒക്ടോബര്‍‍ മുതല്‍ മാര്‍ച്ച് വരെയാണ്. വേനല്‍ക്കാലം  മറ്റു ഇന്ത്യന്‍ നഗരങ്ങളെപ്പോലെ തന്നെ വളരെ ചൂടുള്ളതും ഉണങ്ങിവരണ്ടതും പൊടി നിറഞ്ഞതുമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഉയര്‍ന്ന ചൂടനുഭവപ്പെടുന്ന ഈ മാസങ്ങളില്‍‌ ചൂടുകാറ്റുമുണ്ടാവും. 45 ഡിഗ്രി സെല്ഷ്യസ് വരെയാണ് ചൂട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍‍ വരെയാണ് മണ്‍സൂണ്‍‍. ശക്തമായ ഇടവിട്ടുള്ള മഴയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. നനവുള്ളതും ഹ്യുമിഡുമായ അന്തരീക്ഷമാണ് ഇക്കാലത്ത്.

ശീതകാലം

ഡിസംബര്‍‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. 12 മുതല്‍ 20 ഡിഗ്രി വരെ താപനിലയെത്തുന്ന ഇക്കാലം പ്രസന്നവും സുന്ദരവുമാണ്. ജനുവരി മാസത്തില്‍ കനത്ത മൂടല്‍മഞ്ഞാണ് നഗരത്തില്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ ഫ്ലൈറ്റുകള്‍‍ റദ്ദാക്കുന്നതും ട്രെയിനുകള്‍‍ മുടങ്ങുന്നതും ഇക്കാലത്ത് പതിവാണ്‌ ‍..