Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കപൂര്‍ത്തല

കപൂര്‍ത്തല - കൊട്ടാരങ്ങളുടെയും, ഉദ്യാനങ്ങളുടെയും നഗരം

25

കപൂര്‍ത്തല ജില്ലയുടെ ആസ്ഥാനമാണ് കൊട്ടാരങ്ങളുടെയും, ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്ന കപൂര്‍ത്തല നഗരം. പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്സാല്‍ മീറിലെ രജപുത് ഘരാന വംശത്തിലെ അംഗമായിരുന്ന റാണ കപൂറാണ് ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത്. അതിനാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടം അറിയപ്പെടുന്നു. സമ്പന്നമായ ചരിത്രവും, ആകര്‍ഷണീയമായ സംസ്കാരവും ഈ നഗരത്തെ സഞ്ചാരികളുടെ ഒരു ഇഷ്ട സ്ഥലമാക്കി മാറ്റുന്നു.

കപൂര്‍ത്തലയിലെ സഞ്ചാരകേന്ദ്രങ്ങള്‍

ഏറെ ആകര്‍ഷണങ്ങളുള്ള കപൂര്‍ത്തലയെ ചരിത്രത്തിന്‍റെയും, സംസ്കാരത്തിന്‍റെയും ഒരു ചിത്രദര്‍ശിനിക്കുഴലിനോട് ഉപമിക്കാം. പാഞ്ച് മന്ദിര്‍, കാഞ്ചി ചതുപ്പ് നിലം, ജഗജിത് കൊട്ടാരം (ഈ പ്രദേശത്തെ ഏറ്റവും ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി), ഗുരുദ്വാര ബീര്‍ സാഹിബ്, പുഷ്പ ഗുജ്റാള്‍ സയന്‍സ് സിറ്റി, തുടങ്ങി നരവധി ആകര്‍ഷകങ്ങളായ കാഴ്ചകള്‍ ഈ നഗരത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.

കപൂര്‍ത്തല നഗരത്തിനടുത്തായുള്ള നഗരങ്ങളും കാഴ്ചക്കാര്‍ക്ക് സന്ദര്‍ശിക്കാം. കപൂര്‍ത്തലയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ പഞ്ചാബിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. അമൃത്‍സര്‍, ഹോഷിയാര്‍പൂര്‍, ഗുര്‍ദാസ്പൂര്‍, ഫിറോസ്പൂര്‍, നവാന്‍ഷാഹര്‍ എന്നിവയും സമീപത്തുള്ള പ്രധാന നഗരങ്ങളാണ്.

ഹോളി, ദീപാവലി, ലോഹ്‍രി തുടങ്ങിയവ ഏറെ ഉത്സാഹത്തോടെ ഇവിടെ ആഘോഷിക്കുന്നു. വൈശാഖമാസത്തിന്‍റെ പേരില്‍ നിന്ന് രൂപം കൊണ്ട ബൈശാഖി എല്ലാ വര്‍ഷവും ഏപ്രില്‍ 13 ന് ആഘോഷിച്ചുവരുന്നു. കപൂര്‍ത്തലയിലെ ഒരു പ്രധാന ആഘോഷമാണിത്. വരാന്‍ പോകുന്ന വിളവെടുപ്പിന്‍റെ മുന്നോടിയായാണ് വര്‍ണ്ണപ്പകിട്ടാര്‍ന്ന ഈ ഉത്സവം. ഇവയ്ക്ക് പുറമേ ഏതാനും ഫ്രഞ്ച്, ഇന്തോ-അറബിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ഇവിടെയുണ്ട്. ഇവ കപൂര്‍ത്തല ടൂറിസത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്.

എങ്ങനെ എത്തിച്ചേരാം?

പഞ്ചാബില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കപൂര്‍ത്തലയിലേക്ക് ബസുകളും, ട്രെയിനും ലഭിക്കും. നഗരത്തില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയുള്ള അമൃതസറിലെ രാജ സാന്‍സി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്.

സന്ദര്‍ശനയോഗ്യമായ കാലം

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മിത ശീതോഷ്ണകാലാവസ്ഥയാണ് കപൂര്‍ത്തലയിലും അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

കപൂര്‍ത്തല പ്രശസ്തമാക്കുന്നത്

കപൂര്‍ത്തല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കപൂര്‍ത്തല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കപൂര്‍ത്തല

  • റോഡ് മാര്‍ഗം
    ജലന്ധര്‍ - ഫിറോസ്പൂര്‍ റോഡിലാ​​ണ് കപൂര്‍ത്തല സ്ഥിതി ചെയ്യുന്നത്. മികച്ച റോഡ് സൗകര്യം ഇവിടേക്കുണ്ട്. സര്‍ക്കാര്‍‌ ബസുകളും, പ്രൈവറ്റ് ബസുകളും പഞ്ചാബിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് കപൂര്‍ത്തലയിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, സമീപ നഗരങ്ങളില്‍ നിന്നും ഇവിടേക്കെത്താന്‍‌ ടാക്സികളും ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കപൂര്‍ത്തലയിലെ റെയില്‍വേ സ്റ്റേഷനില്‍ ഏതാനും ട്രെയിനുകളെത്തുന്നുണ്ട്. അടുത്തുള്ള വലിയ റെയില്‍വേ സ്റ്റേഷന്‍ ജലന്ധറിലാണ്. ഇത് നഗരത്തില്‍ നിന്ന് 22.5 കിലോമീറ്റര്‍ അകലെയാണ്. ജലന്ധറില്‍ നിന്ന് പഞ്ചാബിലെ നഗരങ്ങളിലേക്കും, ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും സ്ഥിരമായി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ജലന്ധറില്‍ നിന്ന് കപൂര്‍ത്തലയിലേക്ക് ടാക്സിയിലോ, ബസിലോ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അമൃത്‍സറിലെ രാജാ സാന്‍സി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാ​ണ് കപൂര്‍ത്തലക്കടുത്തുള്ള വിമാനത്താവളം. ഇത് നഗരത്തില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയാണ്. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ രാജ്യത്തിനകത്തേക്കും, വിദേശത്തേക്കും നിരവധി സര്‍വ്വീസുകള്‍ ഇവിടെ നിന്ന് നടത്തുന്നുണ്ട്. അമൃത്‍സറില്‍ നിന്ന് ടാക്സിയിലോ ബസിലോ കപൂര്‍ത്തലയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat