Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » കാലാവസ്ഥ

കപൂര്‍ത്തല കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കപൂര്‍ത്തല സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. ഇക്കാലത്ത് കാലാവസ്ഥ അനുകൂലമാണെന്നത് മാത്രമല്ല നിറപ്പകിട്ടാര്‍ന്ന ഉത്സവങ്ങളുടെയും, മേളകളുടെയും കാലം കൂടിയാണിത്. അതിനാല്‍ തന്നെ സന്ദര്‍ശകര്‍ക്ക് മനോഹരമായ കാഴ്ചകള്‍ ഇക്കാലത്ത് ആസ്വദിക്കാനാവും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് കപൂര്‍ത്തലയിലെ വേനല്‍ക്കാലം. ഇക്കാലത്ത് കഠിനമായ ചൂടും, വരള്‍ച്ചയും അനുഭവപ്പെടുന്നു. വേനല്‍ക്കാലത്തെ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് യാത്രകള്‍ ദുഷ്കരമാകും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ പകുതി വരെ നീളും. ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ഫലമായി കനത്ത മഴ ലഭിക്കുന്നു.

ശീതകാലം

ഒക്ടോബര്‍‌ മുതല്‍ മാര്‍ച്ച് വരെയാണ് ശൈത്യകാലം. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.