Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കല്‍ » കാലാവസ്ഥ

കാരക്കല്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. ഇക്കാലയളവിലെ ഈര്‍പ്പം കാലാവസ്ഥയെ പ്രസന്നവും തണുത്തതുമാക്കുന്നു. മിതമായ മഴയായതിനാല്‍ യാത്രക്ക് വലിയ വിഘാതം സൃഷ്ടിക്കില്ല. മണ്‍സൂണും ശൈത്യവുമാണ് കരൈകളിലെ ബീച്ചും മനോഹരമായ കെട്ടിട നിര്‍മിതികളും ആസ്വദിക്കാനെത്തുന്നവര്‍ക്ക് എത്താന്‍ പറ്റിയ കാലയളവ്.

വേനല്‍ക്കാലം

തമിഴ്നാട്ടിലെ ചുറ്റുമുള്ള മറ്റു സ്ഥലങ്ങളെപ്പോലെ തീക്ഷ്ണമായ ചൂടാണ് വേനല്‍ക്കാലത്ത്. 32 മുതല്‍ 40 ഡിഗ്രിവരെയാണ് ഈ സമയത്ത് ചൂട്. കടുത്ത ചൂട് മൂലം ഈ സമയം ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല. എങ്കിലും മെയ് ജൂണ്‍ മാസങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ നിരവധി തീര്‍ഥാടകര്‍ അവയില്‍ പങ്കെടുക്കുന്നതിനായി ഇവിടെയെത്താറുണ്ട്.

മഴക്കാലം

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ മോശമല്ലാത്ത മഴ ഇവിടെ ലഭിക്കാറുണ്ട്. നവംബറിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ചൂടില്‍ ഉരുകുന്ന ജനങ്ങള്‍ക്ക് വലിയൊരാശ്വാസമാണ് ഇവിടെ മണ്‍സൂണ്‍. കാരക്കല്‍  സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണിത്.

ശീതകാലം

താപനിലയിലെ വ്യതിയാനം വളരെ കുറവാണ് കരൈകലില്‍. മഴക്കാലത്തിനുശേഷം വരുന്ന ശൈത്യകാലം കാരക്കല്‍  സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്. 22 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ് ഈ സമയത്തെ ചൂട്. കാഴ്ചകള്‍ കാണുന്നതിനും ബീച്ച് സന്ദര്‍ശിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്.