Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാരക്കല്‍

കാരക്കല്‍:  ദൈവത്തിന്‍റെ വീടും വിനോദയാത്രികന്‍റെ സ്വര്‍ഗവും

13

ശനീര്‍ വാര ദേവക്ഷേത്രം എന്ന പ്രസിദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് കാരക്കല്‍ ‍‍‍‍‍‍. മനോഹരമായ അമ്പലങ്ങളും തീരവും കാരക്കലിനെ  തീ‍‍‍‍‍ര്‍ച്ചയായും സന്ദര്‍ശിക്കേണ്ട തീര്‍ഥാടനകേന്ദ്രവും അതേസമയം വിനോദസഞ്ചാരകേന്ദ്രവുമാക്കി മാറ്റുന്നു. മണല്‍ നിറഞ്ഞ ഇവിടത്തെ ബീച്ചുകളും സമ്പന്നമായ ഫ്രഞ്ച് സംസ്കാര പൈതൃകവും മനോഹരമായ ക്ഷേത്രങ്ങളും തീരവും ഇവിടെ സന്ദര്‍ശിക്കാന്‍ താല്‍പര്യമുളവാക്കുന്ന ഘടകങ്ങളാണ്.

കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയി‍ല്‍‍‍‍‍‍‍‍‍‍ ബംഗാള്‍ ഉള്‍ക്കടലിലെ കോറമാണ്ടല്‍ തീരത്തെ ഒരു പ്രധാന തുറമുഖ നഗരമാണ് കാരക്കല്‍. പോണ്ടിച്ചേരി നഗരത്തില്‍ നിന്ന് തെക്കായി 132 കിലോമീറ്റും  ചെന്നൈയില്‍ നിന്ന് തെക്കോട്ട് സഞ്ചരിച്ചാല്‌‍ 300 കിലോമീറ്റ‍‍ര്‍ അകലെയും ത്രിച്ചിയില്‍‍ നിന്ന് കിഴക്കായി 150 കിലോമീറ്റര്‍  അകലെയുമാണ് കാരക്കല്‍ . പോണ്ടിച്ചേരിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഡെല്‍റ്റയാണ് കാരക്കല്‍. സ്ഥലനാമത്തിന് പിന്നില്‍ നിരവധി വിശദീകരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് കരൈ, കള്‍ എന്നീ വാക്കുകളില്‍ നിന്നാണ് സ്ഥലനാമം വന്നതെന്നാണ്. എന്നാല്‍ ഏറ്റവും സാധ്യതയുള്ള വിശദീകരണം. ലൈം മിശ്രിതത്താല്‍ ‍ നി‌‌‌ര്‍മിക്കപ്പെട്ടിരിക്കുന്ന കനാല്‍ എന്നതാണ്. എന്നാല്‍  അത്തരത്തിലൊരു കനാല്‍ ഇന്ന് നിലവിലില്ല. ജൂലിയന്‍ വിന്‍സനിന്‍റെ അഭിപ്രായപ്രകാരം സംസ്കൃതനാമമായ കരഗിരിയില്‍ നിന്നാണ് ഈ പേര് വന്നതെന്നാണ്. രാജകീയ ഏടുകളില്‍ നിന്ന് മനസ്സിലാവുന്നത് ഇതിനര്‍ഥം മത്സ്യവഴി എന്നാണ്.

കാരക്കലിന്‌  ചുറ്റുമുള്ള ‍സ‍‌ഞ്ചാരകേന്ദ്രങ്ങള്‍

ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമാണ് കാരക്കല്‍ . ശനീശ്വര ക്ഷേത്രം, ശ്രീ കൈലാസനാഥാര്‍  ക്ഷേത്രം, നവഗ്രഹക്ഷേത്രങ്ങള്‍, അമ്മയ്യാര്‍  ക്ഷേത്രം എന്നിവയാണ് അവയില്‍ പ്രധാനം. ക്ഷേത്ര സന്ദര്‍ശനം കൂടാതെ കടല്‍ത്തീരത്ത് പോകുന്നതിനും ബംഗാള്‍‍ ഉള്‍ക്കടലിനോടനുബന്ധിച്ചുള്ള കായലുകളില്‍ ബോട്ടുസവാരി നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. കീഴ കാസകുടി, മേല കാസകുടി എന്നീ പേരുകളിലറിയപ്പെടുന്ന ഗ്രാമങ്ങള്‍‍ അവിടെയുള്ള  നിര്‍മാണരൂപകല്‍പനകളാല്‍ പ്രസിദ്ധമാണ്. കാരക്കലിന്‌  സമീപത്ത് തന്നെയാണ് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായ വേളാങ്കണ്ണിയും നാഗൂറും സ്ഥിതി ചെയ്യുന്നത്. കാരക്കിലിന്‍റെ  ചരിത്രവും പൈതൃകവും

രാജ്യത്തെ അതിവേഗം വളരുന്ന വിനോദസഞ്ചാരകേന്ദ്രമായ കാരക്കലിന്‌  സമ്പന്നമായ ചരിത്രവും സംസ്കാരവുമാണുള്ളത്. എട്ടാം നൂറ്റാണ്ടിലെ പല്ലവ രാജ്യത്തിലുള്‍പ്പെട്ടിരുന്ന പ്രദേശം അത്ര പഴക്കമുള്ള ചരിത്രം പേറുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഒരു നീണ്ട കാലത്തെ ചരിത്രം ലഭ്യമല്ല. പിന്നീട് തഞ്ചാവൂര്‍  രാജാക്കന്‍മാര്‍  ഭരിച്ചിരുന്ന 18ാം നൂറ്റാണ്ടിലെ ചരിത്രമാണ് അറിയപ്പെടുന്നത്. 1738ല്‍ ഫ്രഞ്ചുകാരനായ ഡ്യൂമാ തഞ്ചാവൂറിലെ സാഹുജിയോട് പ്രദേശത്തിന്‍റെ നിയന്ത്രണം ആവശ്യപ്പെടുകയും 1739ല്‍ പിടിച്ചെടുക്കുകയും ചെയ്തു.

1761ല് ബ്രിട്ടീഷുകാ‍‍ര്‍  ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയതിനെത്തുടര്‍ ന്ന് പ്രദേശം ബ്രിട്ടീഷ് നിയന്ത്രണത്തിലായി. എന്നാല്‍ അവ‍ര്‍  തമ്മില്‍ 1814ല്‍ ഉണ്ടാക്കിയ കരാര്‍  പ്രകാരം പ്രദേശം ഫ്രഞ്ചുകാര്‍ ക്ക് തന്നെ വിട്ടു നല്‍കുകയും പിന്നീട് 1954 വരെ ഫ്രഞ്ച് അധീനതയില്‍ തുടരുകയും ചെയ്തു. അതുകൊണ്ടു തന്നെ കാരക്കലില്‍  ഇന്നും സമ്പന്നമായ ഫ്രഞ്ചു സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍‍റെയും തിരുശേഷിപ്പുകള്‍ കാണാം.

കാരക്കലില്‍  എങ്ങനെയെത്താം

ചെന്നൈയാണ് അടുത്തുള്ള വിമാനത്താവളം. 300 കിലോമീറ്റര്‍  അകലെയുള്ള ചെന്നൈയിലെത്താന്‌‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂ‍ര്‍ വരെ റോ‌ഡ് മാര്‍ഗം സ‍‌ഞ്ചരിക്കണം. തൃച്ചിയാണ് അടുത്തുള്ള ആഭ്യന്തര വിമാനത്താവളം. നി‍ര്‍മ്മാണം തുടരുന്ന കാരക്കല്‍  വിമാനത്താവളത്തിന്‍റെ പണി 2014 ഓടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. അടുത്തുള്ള റെയില്‍വേസ്റ്റേഷനായ നാഗൂര്‍  കാരക്കലില്‍  നിന്ന് പത്ത് കിലോമീറ്റര്‍  അകലെയാണ്. പോണ്ടിച്ചേരിയിലെയു തമിഴ്നാട്ടിലെയും പ്രധാനസ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്താന്‍ സ്വകാര്യ ട്രാവല്‍ ഏജന്സികള്‍ സൗകര്യമൊരുക്കുന്നുണ്ട് കൂടാതെ ഓട്ടോറിക്ഷ, ബസ് പോലെയുള്ള സൗകര്യവും എളുപ്പത്തില്‍ ലഭ്യമാണ്.

കാലാവസ്ഥ

ഇന്ത്യയിലെ മറ്റു തെക്കന്‍തീരപ്രദേശങ്ങളെപ്പോലെ തന്നെ കരൈകളിലും തീവൃമായ വേനലാണ് ഉണ്ടാവാറ്. അതുകൊണ്ട് തന്നെ നവംബര്‍ മുതല്‍ ഫെബ്രുവരി നീളുന്ന ശൈത്യകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. പ്രസന്നവും പ്രശാന്തവുമാണ് ഇക്കാലയളവ്. പ്രസന്നത, പ്രശാന്തത, കടല്‍ത്തീരത്തെ ഏകാന്തത എന്നിവ ആസ്വദിക്കാന്‍ ഉചിതമായ സ്ഥലമാണ് കാരക്കല്‍ .

കാരക്കല്‍ പ്രശസ്തമാക്കുന്നത്

കാരക്കല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാരക്കല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാരക്കല്‍

  • റോഡ് മാര്‍ഗം
    തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യബസുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസും ഒംനി ബസുകളും അടുത്തിടെയയി ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലേക്ക് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇതിലൂടെയുള്ള യാത്രക്ക് ടാക്സികളും ബസുകളും ഓട്ടോറിക്ഷകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗൂറാണ് കാരക്കലിന്‌ അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. പത്ത് കിലോമീറ്റര്‍ അകലെയാണിത്. തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും കേരളത്തിലെയും മിക്ക നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സൌകര്യം ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തൃച്ചി എയര്‍പോര്‍ട്ടാണ് അടുത്തുള്ള ആഭ്യന്തരവിമാനത്താവളം. ഇത് ചെന്നൈയുമായി ബന്ധിപ്പിക്കും. ചെന്നൈയാണ് അടുത്തുള്ള അന്താരാഷ്ട്രവിമാനത്താവളം. ചെന്നൈയും കാരക്കലും തമ്മില്‍ 300 കിലോമീറ്റര്‍ അകലമുണ്ട്. ചെന്നൈയില്‍ നിന്ന് ബസുകളും ടാക്സികളും ലഭ്യമാണ്. ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാണ് യാത്രാസമയം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City