Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാരക്കുടി

കാരക്കുടി: ചെട്ടിനാടിന്‍റെ അഭിമാനം

20

തമിഴ്നാട് സംസ്ഥാനത്തിലെ ശിവഗംഗ ജില്ലയിലാണ് കാരക്കുടി എന്ന മുനിസിപ്പല്‍ പട്ടണ സ്ഥിതിചെയ്യുന്നത്. 75 ഓളം ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെട്ടിനാട് പ്രവിശ്യയുടെ ഭാഗമായ ഈ പട്ടണം, ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടണമെന്ന നിലയിലും പ്രസിദ്ധമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥനമായ തമിഴ്നാട്ടില്‍ ഈ പട്ടണം പ്രസിദ്ധമായത് ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ട് മനോഹരമായി പണിതിട്ടുള്ള ഇവിടത്തെ വീടുകളുടെ പ്രത്യേകത കൊണ്ടാണ്. 'കാരൈ വീട്' എന്നാണ് പ്രാദേശിക ഭാഷയില്‍ ഇവ അറിയപ്പെടുന്നത്. മറ്റുചിലരുടെ അഭിപ്രായത്തില്‍ ഇവിടമാകെ സമൃദ്ധമായി കാണപ്പെടുന്ന 'കാര'ചെടിയുടെ സാന്നിദ്ധ്യമാണ് ഈ സ്ഥലനാമത്തിന് പിന്നില്‍. തിരുച്ചിറപ്പള്ളിയെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഈ പട്ടണം നിലകൊള്ളുന്നത്.

മുമ്പ് രാമനാഥപുരം ജില്ലയുടെ ഭാഗമായി അറിയപ്പെട്ട കാരക്കുടിക്ക് ഒരു മുനിനിസിപ്പല്‍ പട്ടണത്തിന്റെ പരിവേഷം കൈവന്നത് 1928 ലാണ്. കാരക്കുടിയുടെ പൂര്‍വ്വ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വ്യക്തമായ രേഖകളില്ല. ഇവിടത്തെ ഏറ്റവും പഴയ ക്ഷേത്രം 1800 ഏ ഡിയില്‍ നിര്‍മ്മിച്ചതായതിനാല്‍ പട്ടണത്തിനും ഏതാണ്ട് അതേ പ്രായമായിരിക്കും എന്നാണ് തദ്ദേശവാസികളുടെ അനുമാനം.

ചെട്ടിയാന്മാരും  കാരക്കുടിയും

ചെട്ടിയാന്മാരും  കാരക്കുടിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഈ പട്ടണത്തോളം പഴക്കമുണ്ട്. ഇതിന്റെ വളര്‍ച്ചയിലും വികാസത്തിലും ഈ സമുദായത്തിന്റെ ആഴത്തിലുള്ള പങ്ക് വസ്തുനിഷ്ടമാണ്. ഇവിടത്തെ ജനസംഖ്യയില്‍ ഇപ്പോഴും ഇവര്‍ തന്നെയാണ് പ്രഥമഗണനീയര്‍.

ഇവിടത്തെ കച്ചവടത്തിലും വാണിജ്യത്തിലും ഇവര്‍ക്ക് പണ്ട്മുതല്‍ക്കേ പ്രബലമായ സ്വാധീനമുണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിതും ബാങ്കുകള്‍ക്ക് വായ്പ നല്കിയും ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചും സാമ്പ്രദായിക രീതിയില്‍ തന്നെ ആഘോഷങ്ങള്‍ കൊണ്ടാടിയും കാരക്കുടിയുടെ ജീവനാഡിയായ് ഈ സമൂഹം ഇന്നും ഇവിടെയുണ്ട്. സാമൂഹ്യപരിഷ്ക്കരണവും സ്വന്തം കര്‍ത്തവ്യമായ് കാണുന്ന ചെട്ടിയാരുകളാണ് പട്ടണത്തിന് ഇന്ന് കാണുന്ന മുഖവും ആകാരവും നല്കിയത്.

കാരക്കുടിയെ എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തമാക്കാന്‍ ഇറങ്ങിത്തിരിച്ച ചെട്ടിയാര്‍സമുദായത്തിലെ നിപുണനായ സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്നു വള്ളാര്‍ അളഗപ്പര്‍. ഇദ്ദേഹമാണ് ദേശവ്യാപകമായി അറിയപ്പെടുന്ന അളഗപ്പ യൂണിവേഴ്സിറ്റി പണിതത്. രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളേജുകളിലൊന്ന് ഇവിടെയാണെന്ന കീര്‍ത്തിയും ഈ യൂണിവേഴ്സിറ്റിക്ക് സ്വന്തം. നാട്ടിനകത്തും പുറത്ത് നിന്നുമായി ധാരാളം ആളുകള്‍ എഞ്ചിനീയറിങ് പഠനത്തിനായി ഇവിടം തിരഞ്ഞെടുക്കുന്നു.

ബി.ടെക്  അടക്കമുള്ള മറ്റു കോഴ്സുകളും പിന്നീട് ഈ യൂണിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് പുറമെ ആര്‍ട്സിനും സുകുമാരകലകള്‍ക്കും ശാസ്ത്രവിഷയങ്ങള്‍ക്കും സാഹിത്യത്തിനും ഇന്നിവിടെ കോഴ്സുകളുണ്ട്.

തമിഴ്നാട്ടില്‍ കാരക്കുടിയുടെ പ്രസക്തി

രാജ്യത്തെ  ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്ന അപൂര്‍വ്വ പെരുമയ്ക്ക് പുറമെ ഒരുപാട് സിനിമാ നിര്‍മ്മാതാക്കളുടെയും ആലയമാണ് ഈ സ്ഥലം. ചലച്ചിത്ര വ്യവസായ ലോകത്ത് പ്രചുരപ്രചാരം നേടിയ എ.വി.എം സ്റ്റുഡിയോയുടെ വരവോടെ ധാരാളം സിനിമകളുടെ ചിത്രീകരണം ഇവിടെ നടക്കാറുണ്ട്. ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഒരുപിടി നല്ല ചിത്രങ്ങള്‍ ഈ സ്റ്റുഡിയോയിലാണ് രൂപം കൊണ്ടത്. എ.വി.മെയ്യപ്പ ചെട്ടിയാര്‍ എന്ന വ്യക്തിയുടെ ദീര്‍ഘവീക്ഷണമാണ് ഈ സംരംഭത്തിന്റെ സാക്ഷാത്ക്കാരത്തിന് വഴിതെളിയിച്ചത്.

അത്യന്തം രുചികരമായ ഇവിടത്തെ പാചകവിഭവങ്ങള്‍ ഏറെ പ്രസിദ്ധമാണ്. പ്രദേശിക ഭക്ഷ്യവിഭവങ്ങള്‍ക്ക് ഒരു വേറിട്ട രുചി ഇവിടെ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടും. ചെട്ടിനാട് പാചകകലയുടെ അപരനാമമാണ് കാരക്കുടി പാചകകല. 'ആചി സമയല്‍" പോലുള്ള ചെട്ടിനാട് വിഭവങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ വളരെ പ്രിയങ്കരമാണ്. സുഗന്ധവ്യഞ്ജനങ്ങളും ഔഷധ ഇലയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ വിഭവങ്ങളുടെ പാചകരീതിയും ഒന്ന് വേറെതന്നെയാണ്. പട്ടണത്തിന്റെ സംസ്ഥാപനത്തിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ച ചെട്ടിയാര്‍ രാജാക്കന്മാരില്‍ നിന്നുമാണ് ചെട്ടിനാട് എന്ന പദം രൂപംകൊണ്ടത്.

കാരക്കുടിയുടെ വ്യക്തിമുദ്ര പതിഞ്ഞ ഇവിടത്തെ പ്രാദേശിക വിഭവങ്ങള്‍ രുചിച്ച് നോക്കാതെ ഈ സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ചീയം, കന്ദാരപ്പം, ലാന്‍ ദോശ, മസാല പനിയറം, വെള്ളിയം പനിയറം, താളിച്ച ഇടിയപ്പം എന്നിവ സഞ്ചാരികള്‍ക്ക് എക്കാലവും കൊതിയൂറുന്ന ഓര്‍മ്മകളാവും.

ചെറുകടികളായ മുറുക്ക് വട, സീപ് ചീഡ, തട്ട, പൊരുള്‍ വിലങ്ക ഉരുണ്ട, കറുപ്പാട്ടി പനിയറം, കുഴല്‍, സീതക്കായ്, അതിരസം, മാ ഉണ്ട എന്നിവയ്ക്കും തനത് രുചിവൈവിദ്ധ്യമുണ്ട്. ഇവിടത്തെ കടകളിലും റെസ്റ്റോറന്റുകളിലും ഈ നാടന്‍ വിഭവങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്. രുചിയൂറുന്ന വിഭവങ്ങള്‍ എന്നതോടൊപ്പം ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്തവയുമാണിവ. ഈ സ്നാക്കുകള്‍ ഇവിടെ നിന്ന് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്യാം.

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇവിടത്തെ കാഴ്ചകളില്‍ ചിലതാണ് കണ്ണുടയഹയഗി ക്ഷേത്രം, കൊപ്പുഡ അമ്മന്‍ ക്ഷേത്രം, മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രം, ചെട്ടിനാട് പാലസ് എന്നിവ.

ചൂടുള്ള വേനലും മിതമായ വര്‍ഷപാതവും തണുത്ത ശൈത്യവുമാണ് കാരക്കുടിയിലെ കാലാവസ്ഥ. ഏറ്റവും അടുത്ത വിമാനത്താവളം തിരുച്ചിറപ്പള്ളിയിലാണ്. കാരക്കുടി പട്ടണത്തിന് സ്വന്തമായ റെയില്‍വേ സ്റ്റേഷനുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഈ സ്റ്റേഷന് സുസ്ഥിരമായ റെയില്‍വേ ശൃംഖലകളുണ്ട്. റോഡ് മാര്‍ഗ്ഗവും ഇവിടേക്ക് അനായാസം എത്തിച്ചേരാം.

English Summary: Karaikudi is a municipal town located in Sivagangai district of the state of Tamil Nadu. The place is the most famous in the entire municipality because it is also the largest town in the district. It is part of the Chettinad region that includes a total of 75 villages.

കാരക്കുടി പ്രശസ്തമാക്കുന്നത്

കാരക്കുടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാരക്കുടി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാരക്കുടി

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗ്ഗം കാരക്കുടിയിലെത്താന്‍ വളരെ എളുപ്പമാണ്. കാരക്കുടിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ട് ഒരുപാട് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. കാരക്കുടിയില്‍ രണ്ട് ബസ്സ് ടെര്‍മിനലുകളുണ്ട്. കാരക്കുടിയുടെ തെക്ക് ഭാഗത്ത് പഴയ ടെര്‍മിനലും വടക്ക് പുതിയ ടെര്‍മിനലുമാണുള്ളത്. ബസ്സില്‍ കയറുന്നതിന് മുമ്പ് കാരക്കുടിയിലേക്കുള്ള ബസ്സുകള്‍ ഏത് ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുന്നതെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിരുച്ചി - രാമേശ്വരം റെയില്‍ പാതയും മയിലാട്തുറ - കാരക്കുടി പാതയും കാരക്കുടിയിലെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ട് റെയില്‍വേ പാതകളിലൂടെയും ഏകദേശം അഞ്ച് ട്രെയിനുകള്‍ ദിവസവും ഓടുന്നുണ്ട്. ഇവയോരോന്നും കാരക്കുടിയിലെത്താന്‍ സഞ്ചാരികളെ സഹായിക്കും. കാരക്കുടി - പാട്ടുകോട്ട മീറ്റര്‍ഗേജ് റെയില്‍ പാത ഉടനെതന്നെ ബ്രോഡ്ഗേജ് ആക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ നടന്ന് വരുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കാരക്കുടിയോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുച്ചിറപ്പള്ളി അഥവാ ട്രിച്ചിയാണ്. കാരക്കുടിയില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണിത്. മധുര വിമാനത്താവളത്തിലേക്കും കാരക്കുടിയില്‍ നിന്ന് ഇതേ ദൂരമാണ്. സിങ്കപ്പുര്‍, ദുബൈ, ഷാര്‍ജ, കുവൈത്ത്, കൊളംബോ, ക്വാലാലമ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ ട്രിച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri