Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » കാലാവസ്ഥ

കാരക്കുടി കാലാവസ്ഥ

ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിലെ സമയമാണ് കാരക്കുടി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. നേര്‍ത്ത തണുപ്പുള്ള അന്തരീക്ഷത്തില്‍ കാഴ്ചകണ്ട് ചുറ്റിക്കറങ്ങാന്‍ സുഖമായിരിക്കും. ചൂടിന്റെയും ഈര്‍പ്പത്തിന്റെയും അലോസരമില്ലാതെ വിവിധ സ്ഥലങ്ങള്‍ മാറിമാറി കാണാന്‍ ഈ സമയമാണ് ഏറ്റവും അഭികാമ്യം.

വേനല്‍ക്കാലം

കടുത്തചൂടും ഈര്‍പ്പവുമുള്ളതാണ് കാരക്കുടിയിലെ വേനല്‍കാലം. മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ പകുതി വരെയാണ് ഇതിന്റെ ദൈര്‍ഘ്യം. മദ്ധ്യാഹ്നങ്ങളില്‍ ചുട്ടുപൊള്ളുന്ന ചൂടായിരിക്കും. സായാഹ്നങ്ങള്‍ പ്രസന്നമാണെങ്കിലും കാറ്റിന്റെ അഭാവത്തില്‍ ആര്‍ദ്രമായ അന്തരീക്ഷമായിരിക്കും. ഈ കാലയളവില്‍ കാരക്കുടി സന്ദര്‍ശനം പൊതുവെ വിരസമായിരിക്കും.

മഴക്കാലം

ജൂണ്‍ , ജൂലൈ, ആഗസ്റ്റ് മാസങ്ങളാണ് കാരക്കുടിയിലെ മഴക്കാലം. കാറ്റിനെ ആസ്പദമാക്കി സെപ്തംബര്‍ പകുതി വരെ അത് തുടരാം. മിതമായും ചിലപ്പോള്‍ ശക്തമായും ഇവിടെ മഴ വര്‍ഷിക്കാറുണ്ട്. ഈ മാസങ്ങളില്‍ താപനില കുറഞ്ഞ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്.  എങ്കിലും ഈര്‍പ്പം പലപ്പോഴും കൂടുതലായിരിക്കും.

ശീതകാലം

വംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ ആണ് കാരക്കുടിയിലെ ശൈത്യകാലം തുടങ്ങുന്നത്. താപനില താഴ്ന്ന് തരക്കേടില്ലാത്ത നിലയിലെത്തും. എന്ന് കരുതി കട്ടിയുള്ള കമ്പിളിവസ്ത്രങ്ങളുടെ ആവശ്യമൊന്നുമില്ല. സായാഹ്നങ്ങളില്‍ അല്പം തണുപ്പ് തോന്നിയേക്കാം. കനം കുറഞ്ഞ കമ്പിളി വസ്ത്രങ്ങളോ ഷാളോ ഇതിന് മതിയാവും.