Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ഗില്‍ » കാലാവസ്ഥ

കാര്‍ഗില്‍ കാലാവസ്ഥ

മെയ് മുതല്‍ ജൂണ്‍ വരെയാണ് കാര്‍ഗില്‍ സന്ദര്‍ശനത്തിന് അനുയോജ്യ സമയം. മറ്റുമാസങ്ങളെ അപേക്ഷിച്ച് ഈ സമയം പ്രസന്നമായ കാലാവസ്ഥയായിരിക്കും. 

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം.  അന്തരീക്ഷം ഈ സമയം പ്രസന്നമായിരിക്കുമെങ്കിലും രോമകുപ്പായങ്ങള്‍ കരുതുന്നത് നല്ലതായിരിക്കും. ചില വേനല്‍ ദിവസങ്ങളില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നിട്ടുണ്ട്. അനുകൂല കാലാവസ്ഥ മൂലം ഈ സമയം സഞ്ചാരികള്‍ ധാരാളം എത്താറുണ്ട്.

മഴക്കാലം

ശീതകാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് തണുപ്പുകാലം. താപനില ജലം ഐസാകുന്ന മൈനസ് പൂജ്യത്തിലും താഴെ പോകുന്നതിനാല്‍ പ്രദേശവാസികള്‍ അല്ലാത്തവര്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയില്ല. കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകളില്‍ ഈ സമയം പതിവായി ഗതാഗതം സ്തംഭിക്കാറുമുണ്ട്.  രൂക്ഷമായ കാലാവസ്ഥ കണക്കിലെടുത്ത് ഈ സമയം സന്ദര്‍ശനം നല്ലതല്ല.