Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ജാത്ത് » കാലാവസ്ഥ

കര്‍ജാത്ത് കാലാവസ്ഥ

വേനല്‍ക്കാലം

മെയ് മുതല്‍ ജൂണ്‍ വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍ക്കാലം. 27 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അന്തരീക്ഷ താപം അനുഭവപ്പെടാറുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടാറുള്ളത്. ട്രക്കിങ്ങ് പോലുള്ള കാര്യങ്ങളാണ് ഇവിടുത്തെ പ്രധാന വിനോദമെന്നതിനാല്‍ത്തന്നെ കടുത്ത വേനലില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് മഴയുണ്ടാകാറുള്ളത്. മണ്‍സൂണില്‍ കര്‍ജാത്തില്‍ നല്ലകാലാവസ്ഥയാണ് പൊതുവേ ഉണ്ടാകാറുള്ളത്. കടുത്ത മഴയുണ്ടാകാറില്ല. എങ്കിലും ചില സ്ഥലങ്ങളിലെല്ലാം പാറക്കെട്ടുകളില്‍ വഴുക്കലുണ്ടാകാനുള്ള സാധ്യതയുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ് കര്‍ജാത്തില്‍ ഏറ്റവും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇക്കാലത്ത് 27 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാറില്ല. ട്രിക്കിങ്ങിനും മറ്റും പറ്റിയ സമയവും ഇതാണ്.