Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കര്‍ണാല്‍

കര്‍ണാല്‍ - കര്‍ണന്റെ ജന്മ സ്ഥലത്തേക്ക്‌

27

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ്‌ കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്‌മാരകങ്ങളാലും വിനോദ സഞ്ചാര കേന്ദ്രങ്ങളാലും പ്രശസ്‌തമാണ്‌. മഹാഭാരത കാലത്ത്‌ പുരാണ നായകനായ കര്‍ണന്‍ നിര്‍മ്മിച്ചതാണീ നഗരം എന്നാണ്‌ പറയപ്പെടുന്നത്‌. ഡല്‍ഹിയില്‍ നിന്നും ഒരുമണിക്കൂറിനുള്ളില്‍ എത്താവുന്ന ദൂരത്ത്‌ ദേശീയ പാത 1 ലാണ്‌ കര്‍ണാല്‍ നഗരം സ്ഥിതി ചെയ്യുന്നത്‌.

ദേശീയ പാലുത്‌പന്ന ഗവേഷണ കേന്ദ്രം(എന്‍ഡിആര്‍ഐ), ഗോതമ്പ്‌ ഗവേഷണ ഡയറക്‌ടറേറ്റ്‌ ( ഡിഡബ്ല്യുആര്‍), കേന്ദ്ര മണ്ണ്‌ ലവണത്വ ഗവേഷണ സ്ഥാപനം( സിഎസ്‌എസ്‌ആര്‍ഐ), നാഷണല്‍ ബ്യൂറോ ഓഫ്‌ ആനിമല്‍ ജനിറ്റിക്‌ റിസോഴ്‌സസ്‌( എന്‍ബിഎജിആര്‍) , ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം( ഐഎആര്‍ഐ) തുടങ്ങി നിരവധി ലോകോത്തര ഗവേഷണ സ്ഥാപനങ്ങള്‍ കര്‍നാലിലുണ്ട്‌. പച്ചപുല്‍ത്തകിടികളാലും ഉയര്‍ന്ന നിലവാരമുള്ള ബസുമതി അരിയുടെ ഉത്‌പാദനത്താലും ഈ നഗരം പ്രശസ്‌തമാണ്‌. കാര്‍ഷികോപകരണങ്ങളും യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമാണീ സ്ഥലം

കര്‍ണാലിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

ഉത്തരേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കര്‍ണാല്‍. സുപ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ക്ക്‌ പുറമെ നിരവധി സ്‌മാരകങ്ങളും സൗധങ്ങളും ഇവിടെയുണ്ട്‌. കോസ്‌ മിനാര്‍, കലന്ദര്‍ ഷായുടെ ശവകുടീരം, കര്‍ണ താല്‍, ബാബറിന്റെ മസ്‌ജിദ്‌ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്‌.

കര്‍ണ താല്‍( തടാകം) ആണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം ഇവിടെ വച്ചാണ്‌ മഹാഭാരതത്തിലെ കര്‍ണന്‍ പാവങ്ങള്‍ക്ക്‌ ദാനം നല്‍കിയിരുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ഹരിയാന വിനോദ സഞ്ചാര വകുപ്പിനാണ്‌ ഇതിന്റെ ചുമതല ഇപ്പോള്‍. അന്നദാനത്തിനുള്ള നിരവധി സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ട്‌.

നഗരത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ്‌ പുക്ക പുള്‍. വിവിധ ചടങ്ങുകള്‍ക്ക്‌ വേദിയാകുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്‌. അതിനാല്‍ ഇവിടം തദ്ദേശവാസികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാണ്‌. ശുദ്ധമായ മാര്‍ബിളില്‍ പണിതിരിക്കുന്ന കലന്ദര്‍ ഷായുടെ ശവകുടീരമാണ്‌ കര്‍ണാല്‍ വിനോദ സഞ്ചാരത്തിന്റെ മറ്റൊരു ആകര്‍ഷണം.

അംഗീര്‍ പണിതതാണന്ന്‌ കരുതുന്ന ഒരു മുസ്ലീം പള്ളി ഇവിടയുണ്ട്‌. മിരാന്‍ സാഹിബിന്റെ ശവകുടീരമാണ്‌ പിന്നീടുള്ളത്‌. ഇതിലും ഒരു പള്ളിയുണ്ട്‌. ദുര്‍ഗ ഭവാനി ക്ഷേത്രം, ഗുരുദ്വാര മഞ്ചി സാഹിബ്‌ പോലുള്ള മതകേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ബ്രിട്ടീഷുകാരും അവരുടേതായ മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്‌ കര്‍നാലില്‍. കര്‍ണാല്‍ കണ്ടോന്റ്‌മെന്റ്‌ ചര്‍ച്ച്‌ ടവറും ക്രിസ്‌ത്യന്‍ സെമിത്തേരിയും ഇതിന്റെ ഭാഗമാണ്‌.സമാധാനപൂര്‍ണമായ നിമിഷങ്ങള്‍ക്കായി ഓയാസിസ്‌ സമുച്ചയം സന്ദര്‍ശിക്കാം. കര്‍ണാല്‍ ഗോള്‍ഫ്‌ കോഴ്‌സും കൂടി കാണാതെ സന്ദര്‍ശനം പൂര്‍ത്തിയാകില്ല. ഗോഗ്രീപൂര്‍, താരായോറി പോലുള്ള മനോഹര സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്‌.  

കര്‍ണലിലെ കാലാവസ്ഥ

മിതോഷ്‌ണ കാലാവസ്ഥയാണ്‌ കര്‍ണാലില്‍ അനുഭവപ്പെടുന്നത്‌. വേനല്‍, വര്‍ഷം, ശൈത്യം എന്നിവയാണ്‌ മൂന്ന്‌ പ്രധാന കാലങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

ഡല്‍ഹിയ്‌ക്കും ഛണ്ഡിഗഢിനും ഇടയ്‌ക്ക്‌ സ്ഥിതി ചെയ്യുന്ന നഗരമായതിനാല്‍ കര്‍ണാല്‍ മറ്റ്‌ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌.

കര്‍ണാല്‍ പ്രശസ്തമാക്കുന്നത്

കര്‍ണാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കര്‍ണാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കര്‍ണാല്‍

  • റോഡ് മാര്‍ഗം
    കര്‍നാല്‍ സ്ഥിതി ചെയ്യുന്നത്‌ ജിടി റോഡിലെ എന്‍എച്ച്‌ 1 ലാണ്‌. ഡല്‍ഹിയ്‌ക്കും ഛണ്ഡിഗഢിനും മധ്യത്തിലായാണ്‌ കര്‍നാലിന്റെ സ്ഥാനം. ഛണ്ഡിഗഢ്‌ ഐഎസ്‌ബിടിയില്‍ നിന്നും ഡല്‍ഹി ഐഎസ്‌ബിടിയില്‍ നിന്നും പൊതു, സ്വകാര്യ ബസുകള്‍ ഇവിടേയ്‌ക്ക്‌ കിട്ടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റയില്‍ മാര്‍ഗം കര്‍നാല്‍ ഡല്‍ഹി, സിംല, അംബാല, തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കര്‍നാലിനടുത്തുള്ള വിമാനത്താവളം ഡല്‍ഹി അന്താരാഷ്‌ട്രവിമാനത്താവളമാണ്‌. ഡല്‍ഹിയില്‍ നിന്നും 125 കിലോമീറ്റര്‍ ദൂരമാണ്‌ കര്‍നാലിലേക്കുള്ള . ഡല്‍ഹിയില്‍ നിന്നും ബസ്‌ മാര്‍ഗമോ ട്രയിന്‍ മാര്‍ഗമോ ഇവിടേയ്‌ക്കെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat