Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കസൌലി

കസൌലി - കൊളോണിയല്‍ ഭരണകാലത്തിന്‍റെ വശ്യതയുമായി ഒരു ഹില്‍സ്റ്റേഷന്‍

27

ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി  ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്.സഞ്ജീവനി മലയുമായി തിരിച്ചു പോകുന്ന  ഹനുമാന്‍ ഈ പര്‍വ്വതത്തെ  കവച്ചു വച്ച് കടന്നു പോയി എന്ന് ഐതിഹ്യം. ഈ പ്രദേശത്തിന് അതിന്‍റെ പേര് ലഭിച്ചത് ജബ്‌ലി ക്കും കസൗലിക്കും  ഇടയിലൂടെ മലമുകളില്‍ നിന്നും ഒഴുകി വരുന്ന കൗസല്യ എന്ന അരുവിയുടെ നാമത്തില്‍ നിന്നാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കസൗലി ഒരു ഗൂര്‍ഖാ പ്രവിശ്യ  ആയിരുന്നു.ബ്രിട്ടീഷു കാര്‍ അതിനെ പ്രധാന സൈന്യ വിഭാഗമാക്കി മാറ്റി. ഈ പ്രദേശത്ത് നിന്നാണു ഇന്ത്യയിലെ  ബ്രിട്ടീഷു സൈന്യ വിഭാഗത്തിലേക്ക് ഏറ്റവും അധികം ആളുകള്‍ ചേര്‍ന്നിരുന്നത്.  1857 -ല്‍  നടന്ന ആദ്യത്തെ സ്വാതന്ത്ര്യ സമരക്കാലത്ത് കലാപം ചെയ്ത ശിപായി മാരുടെ കൂട്ടത്തില്‍ കസൗലിയിലെ ഇന്ത്യന്‍ സൈന്യവും പങ്കു ചേര്‍ന്നിരുന്നു. ഈ സൈന്കര്‍ ഗൂര്‌ഖകളു മായി ചേര്‍ന്ന് കലാപം ചെയ്തെങ്കിലുംഇടയ്ക്കു സമരത്തില്‍ നിന്ന്  ഗൂര്‍ഖകള്‍ പിന്നോട്ട് പോയതിനാല്‍ സമരത്തില്‍ നിന്ന് പുറത്തായി.    ഈ സൈനികരെ ബ്രിട്ടീഷുകാര്‍ ക്രൂരമായി ശിക്ഷിച്ചു.

ഇപ്പോള്‍ കസൗലി  ഇന്ത്യന്‍ സൈന്യത്തിന്‍റെ  ഒരു പടപ്പാളയ നഗരം  ആയി അറിയപ്പെടുന്നു. സെന്‍ട്രല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് , കസൗലി ക്ലബ്, ലോറന്‍സ് സ്കൂള്‍ എന്നിവയാണ് കസൗലിയിലെ  ലോകപ്രസിദ്ധമായ,  പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍. പ്രകൃതി സുന്ദരമായ സ്ഥലത്ത് രൂപം കൊണ്ട ഈ നഗരം ക്രൈസ്റ്റ് ചര്‍ച്ച് , മങ്കി പോയന്‍റ് , ബാബാ ബാലക് നാഥ് ക്ഷേത്രം , ഗൂര്‍ഖാ കോട്ട എന്നിവയും സഞ്ചാരികളെ  ആകര്‍ഷിക്കുന്നതായി ഉണ്ട്.

വിമാനം, തീവണ്ടി, റോഡ്‌ തുടങ്ങിയ ഏതു  ഗതാഗതമാര്‍ഗ്ഗത്തിലും  കസൌലിയില്‍ എത്താവുന്നതാണ് . 59 കി മീ  അകലെയുള്ള ചണ്ഡിഗര്‍ ആണ് ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട്‌  ശ്രീനഗര്‍ , കൊല്‍ക്കൊത്ത , ന്യൂ ഡല്‍ഹി , മുംബൈ എന്നിവിടങ്ങളിലേക്ക്ഇവിടെ  നിന്നും  വിമാന സര്‍വ്വീസ് ഉണ്ട്.

കസൌലിക്ക്  ഏറ്റവും അടുത്ത റയില്‍ വേ  സ്റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക തീവണ്ടി സ്റ്റേഷന്‍ ആണ്. കസൌലിയില്‍  നിന്ന് ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ്‌ യാത്രാ സൌകര്യമുണ്ട് . എല്ലായപ്പോഴും സുഖ കരമായ അന്തരീക്ഷമായതിനാല്‍   ഈ ഹില്‍ സ്റ്റേഷന്‍ വരഷത്തിന്റെ ഏതു  കാലത്തും സന്ദര്‍ശിക്കാവുന്നതാണ്.

കസൌലി പ്രശസ്തമാക്കുന്നത്

കസൌലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കസൌലി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കസൌലി

 • റോഡ് മാര്‍ഗം
  ഹിമാചല്‍ പ്രദേശിലെ വിവിധ പട്ടണ ങ്ങളിലേക്ക് കസൌലിയില്‍ നിന്ന്സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസ്സുകള്‍ ചണ്ഡിഗറിലേക്കും, ഡല്‍ഹിയിലേക്കും കസൌലിയില്‍ നിന്നും ലഭിക്കും .
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കസൗലിയിലെ ഏറ്റവും അടുത്തുള്ള തീവണ്ടി സ്റ്റേഷന്‍ 40, കി മീ ദൂരത്തുള്ള കല്‍ക്ക ആണ്. ഡല്‍ഹി, കൊല്‍ക്കൊത്ത , അമൃത് സര്‍ , മുംബൈ,തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകള്‍ ഉണ്ട്. കസൗലി നഗരത്തിലേക്ക് പോകാന്‍ ടാക്സികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കസൌലിയില്‍ നിന്ന് 59 കി മീ അകലെയുള്ള ചണ്ഡിഗര്‍ ആണ് ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌ . ദല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളുമായി ഇവിടെ നിന്നും വിമാന ബന്ധം ഉണ്ട് . എയര്‍ പോര്‍ട്ടില്‍ നിന്നും നഗരത്തിലേക്ക് ടാക്സി കള്‍ ലഭിക്കും. 300 കി മീ അകലെയുള്ള ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട്ട്‌.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Sat
Return On
26 Sep,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Sep,Sat
Check Out
26 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Sep,Sat
Return On
26 Sep,Sun