Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കസൌലി » കാലാവസ്ഥ

കസൌലി കാലാവസ്ഥ

 വര്‍ഷത്തില്‍ എല്ലാ സമയവും കസൗലി  സന്ദര്‍ശിക്കാം . കസൗലി യില്‍ തണുപ്പുകാലത്ത് ഫെബ്രുവരിയില്‍ വര്ഷം തോറും നടത്തപ്പെടുന്ന കാര്‍ണിവല്‍ ഷോ  ശ്രദ്ധേയമാണ് .

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ യാണ് കസൌലിയില്‍  വേനല്‍ക്കാലം. കൂടിയ താപനില 28  സെല്‍ഷ്യസും കുറഞ്ഞത്‌  14 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും അനുഭവപ്പെടുക.

മഴക്കാലം

ജൂലൈ മുതല്‍ ആഗസ്റ്റ്‌ വരെ യാണ് മഴക്കാലം. ചെറിയ തോതിലുള്ള മഴമാത്രമേ പ്രദേശത്ത് ലഭിക്കുന്നുള്ളൂ . പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ സഞ്ചാരികള്‍  സന്ദര്‍ശനത്തിനായി മഴക്കാലവും തിരഞ്ഞെടുക്കുന്നു

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ യാണു ശൈത്യകാലം . ഫെബ്രുവരി വരെ നീണ്ടു  ശീതകാലത്ത് മഞ്ഞു വീഴ്ച അനുഭവപ്പെടാം.അഞ്ചു ഡിഗ്രീ സെല്‍ഷ്യസ് മുതല്‍ പതിനാലു ഡിഗ്രീസെല്‍ഷ്യസ് വരെ ഉയര്‍ന്നും താഴ്ന്നുമാകും താപനില.