Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കശ്മീര്‍ » കാലാവസ്ഥ

കശ്മീര്‍ കാലാവസ്ഥ

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കാശ്മീര്‍ സന്ദര്‍ശനത്തിന് അനുയോജ്യം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് വിന്റര്‍ സ്‌പോര്‍ട്‌സിന് അനുയോജ്യം.

വേനല്‍ക്കാലം

മെയ് മുതല്‍ ആഗസ്ത് വരെയാണ് വേനല്‍ക്കാലം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തണുപ്പേറിയ സ്ഥമാണിത്. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും കൂടിയ താപനില്.

മഴക്കാലം

ജൂലൈ മുതല്‍ സംപ്റ്റബര്‍ വരെയാണ് മഴക്കാലം. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ പറ്റിയ മാസങ്ങളല്ല ഇത്. കനത്ത തയ്യാറെടുപ്പുകളോടെ മാത്രമേ ഇക്കാലത്ത് ഇവിടെ സന്ദര്‍ശനം നടത്താവൂ.

ശീതകാലം

ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. കടുത്ത തണുപ്പാണെങ്കിലും ഇക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.വിന്റര്‍ സ്‌പോര്‍ട്‌സിന് പറ്റിയ മാസങ്ങളാണ് ഇത്.