Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » കാലാവസ്ഥ

കതുവ കാലാവസ്ഥ

ജമ്മുകാശ്‌മീരിലെ മറ്റു സ്ഥലങ്ങളിലേത്‌ പോലെ കതുവയിലും മിതശീതോഷ്‌ണ മേഖലാ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ വേനല്‍ക്കാലത്ത്‌ ഇവിടെ നല്ല ചൂടും  ശൈത്യകാലത്ത്‌ കൊടുംതണുപ്പും അനുഭവപ്പെടും. വേനല്‍ക്കാലത്ത്‌ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ കൂടുതല്‍ പേരും ഈ സമയമാണ്‌ കതുവ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കുന്നത്‌.

വേനല്‍ക്കാലം

 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ വരെ തുടരും. ഈ സമയത്ത്‌ ഇവിടെ നല്ല ചൂട്‌ അനുഭവപ്പെടും. വേനല്‍ക്കാലത്ത്‌ താപനില 24 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. കാഴ്‌ചകള്‍ കാണുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അനുയോജ്യമായ സമയമാണിത്‌.

മഴക്കാലം

ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌റ്റംബറില്‍ അവസാനിക്കും. ഈ സമയത്ത്‌ തീരെ മോശമല്ലാത്ത മഴയാണ്‌ ഇവിടെ ലഭിക്കുന്നത്‌. എന്നാല്‍ പട്ടണത്തില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കും.

ശീതകാലം

ഒക്ടോബറോടെ കതുവയില്‍ ശൈത്യകാലം ആരംഭിക്കും. ജനുവരി വരെ ഈ കാലാവസ്ഥ തുടരും. ഈ സമയത്ത്‌ കൊടും തണുപ്പാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ശൈത്യകാലത്തെ ഇവിടുത്തെ കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസും ആണ്‌. വളരെ മോശം കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഈ സമയത്ത്‌ കതുവ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ ഉത്തമം.