Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » കാലാവസ്ഥ

കാസിരംഗ കാലാവസ്ഥ

നവംബര്‍ മുതല്‍ മെയ് വരെയാണ് കാസിരംഗ സന്ദര്‍ശകര്‍ക്കായി തുറക്കുക. മണ്‍സൂണിന് തൊട്ടുശേഷമുള്ള സമയങ്ങളാണ് സന്ദര്‍ശനത്തിന് നല്ലത്. മെയ് മാസത്തില്‍ ഇവിടെ നിരവധി മൃഗങ്ങളെയും കാണാനാകും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കാസിരംഗയിലെ വേനല്‍ക്കാലം. പൊതുവെ ചൂട് കൂടിയതായ ഈ മാസങ്ങളില്‍ അനുഭവപ്പെടുന്ന കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. വരണ്ടതും ചുടുകാറ്റടിക്കുന്നതുമായ കാലാവസ്ഥ പരിചയമില്ലാത്തവരെ വലക്കുന്നതാണ്. കാട്ടിലെ നീരുറവകള്‍ വറ്റുന്നതിനാല്‍ മെയ് മാസത്തില്‍ നിരവധി മൃഗങ്ങളെ കാണാനാകും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ സമയം കനത്ത മഴയാണ് ഇവിടെ ലഭിക്കാറ്. മഴയില്‍ പാര്‍ക്കിന്‍െറ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറുക പതിവ് സംഭവമാണ്. 2220 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ഒരു വര്‍ഷം ലഭിക്കാറ്. മണ്‍സൂണ്‍ സമയത്തെ വെള്ളപ്പൊക്കം 510 ദിവസം വരെ നീണ്ടുനിന്നിട്ടുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. അഞ്ച് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയം താപനില. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സമയത്താണ് പാര്‍ക്കില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്താറ്.