Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കേദാര്‍നാഥ്

ഹിമഗിരി നിരകളുടെ വിശുദ്ധിയില്‍ കേദാര്‍നാഥ്

35

ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഉത്തരാഖണ്ടിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്.

ചാര്‍ ധാം എന്നറിയപ്പെടുന്ന നാല് പ്രധാന വിശുദ്ധ സ്ഥലങ്ങളിലൊന്നാണിത്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും ഉയരം കൂടിയ പ്രദേശവും ഇതു തന്നെ. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് നിലയുറപ്പിച്ചിരിക്കുന്നത്. മന്ദാകിനി നദി ക്ഷേത്രത്തിനു സമീപമായി ഒഴുകുന്നു. ഭഗവാന്‍ ശിവന്റെ അനുഗ്രഹത്തിനായി വര്‍ഷാവര്‍ഷം ഒട്ടേറെ സഞ്ചാരികള്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുന്നു. പ്രധാനമായും വേനല്‍ക്കാലത്താണ് ക്ഷേത്ര സന്ദര്‍ശനത്തിനു യാത്രികര്‍ ഇവിടെ എത്താറുള്ളത്.  

ഏതാണ്ട് 1000 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. ദേവാലയത്തിലേക്കുള്ള പടികളില്‍ പാലി ഭാഷയിലെ ലിഖിതങ്ങള്‍ കാണാന്‍ സാധിക്കും. പ്രധാനമായും വേനല്‍ക്കാലത്തെ ആറു മാസങ്ങളിലാണ് ഇവിടെ ക്ഷേത്ര ദര്‍ശനം നടത്താനാകുക. അതി ശക്തമായ മഞ്ഞു വീഴ്ചയായതിനാല്‍ തന്നെ ശീതകാലത്ത് ഈ ദേവാലയം അടയ്ക്കുന്നു. ആ സമയം ഇവിടെ തീരെ വാസയോഗ്യമല്ലാത്തതിനാല്‍ പ്രദേശ വാസികള്‍ പലരും താഴ്‌വാരങ്ങളിലേക്ക് താമസം മാറാറുണ്ട്. മാത്രമല്ല ശീതകാലത്ത് കേദാര്‍നാഥിന്‍റെ മഞ്ചല്‍ ഉഖിമത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായി തന്നെ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നു. അദ്വൈത സിദ്ധാന്തം ലോകമൊട്ടാകെ പ്രചരിപ്പിച്ച മഹാനായ ഹിന്ദു സന്യാസിയാണ് അദ്ദേഹം. ചാര്‍ ധാംസ് കണ്ടെത്തിയ ശേഷം തന്‍റെ 32 ആം വയസ്സില്‍ ശങ്കരാചാര്യര്‍ ഇവിടെ സമാധിയായി.

19 കിലോമീറ്റര്‍ അകലെയായി സോന്‍പ്രയാഗ് സ്ഥിതി ചെയ്യുന്നു. ബാസുകി,മന്ദാകിനി നദികളുടെ സംഗമ സ്ഥാനമാണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ഇവിടുത്തെ ജലത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് വിശ്വാസം.  ഈ ജലത്തില്‍ സ്പര്‍ശിക്കുന്നവര്‍ ബൈകുന്ദ്‌ ദാമില്‍ ഒരിടം കണ്ടെത്തുമെന്ന് കരുതപ്പെടുന്നു. കേദാര്‍നഥിന് 8 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന  മറ്റൊരു പ്രധാന കേന്ദ്രമാണ് വാസുകി താല്‍. ഹിമാലയന്‍ നിരകള്‍ അകമ്പടി സേവിക്കുന്ന മനോഹരമായ തടാകമാണിത്. തടാകത്തിനടുത്തായിതന്നെ ചൗഖമ്പ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നു. ചതുരംഗി,വാസുകി ഹിമാനികള്‍ കടന്നു വാസുകി തടാകത്തിലേക്കുള്ള യാത്ര ഒരല്‍പം കഠിനം തന്നെയാണ്.

അളകനന്ദ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് വന്യജീവി സങ്കേതം സഞ്ചാരികളുടെ മറ്റൊരു പ്രധാന കേന്ദ്രമാണ്. 1972 ലാണ് ഈ വന്യജീവി സങ്കേതം ഇവിടെ നിര്‍മ്മിച്ചത്. 967 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ പ്രദേശമാകെ ആല്‍പൈന്‍,ബഗ്യാല്‍, ഓക്ക്,പൈന്‍,പൂവരശ് തുടങ്ങി വൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടുത്തെ ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടാവണം വൈവിധ്യമാര്‍ന്ന ഒട്ടേറെ ജീവ ജാലങ്ങള്‍ ഈ പ്രദേശത്തായി കാണപ്പെടുന്നു.

കുറുക്കന്‍, പൂച്ച,ഭരല്‍,ഗോറല്‍,കറുത്ത കരടികള്‍,പുള്ളിപുലി, മ്ലാവ്,വരയാട്,സിറോവ് തുടങ്ങിയവ അവയില്‍ പ്രധാനമാണ്. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിമാന്‍റെ ഒരു പ്രധാന സംരക്ഷണ കേന്ദ്രം കൂടിയാണിത്. കൂടാതെ പക്ഷി വര്‍ഗങ്ങളായ ഫ്ലൈ ക്യാച്ചര്‍,മോണല്‍,വാര്‍ബ്ലര്‍ എന്നിവയും ഇവിടെ വസിക്കുന്നു. ഷിസോതൊറാക്സ്,നെമചിലിയസ്,ഗാര,ബറിലിയസ്,മഷീര്‍ തോര്‍ തോര്‍ തുടങ്ങി വിവിധ മത്സ്യങ്ങള്‍ മന്ദാകിനി നദിയിലായി കാണപ്പെടുന്നു.

കേദാര്‍നാഥിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് ഗുപ്ത കാശി. വിശ്വനാഥ ക്ഷേത്രം, മണികര്‍ണിക് കുണ്ട്, അര്‍ദ്ധ നാരീശ്വര ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. പരമശിവന്റെ അര്‍ദ്ധ നാരീശ്വര രൂപമാണ് അര്‍ദ്ധ നാരീശ്വര ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്‌. ശിവന്റെ മറ്റു പ്രധാന അവതാരങ്ങളിലൊന്ന് വിശ്വനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഭൈരവ നാഥ ക്ഷേത്രമുണ്ട്. സംഹാര മൂര്‍ത്തിയായ ശിവന്റെ പ്രധാന ഗണത്തില്‍ പെടുന്ന ഭൈരവ നാഥന്റെ ക്ഷേത്രമാണിത്. കേദാര്‍നാഥിലെ പ്രഥമ രാജ്പ്പൂത് ഭികുണ്ട് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

കേദാര്‍നാഥിലെ പ്രധാന ട്രെക്കിംഗ് കേന്ദ്രമാണ് ഗൗരി കുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1982 മീറ്റര്‍ ഉയരെ ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. പാര്‍വതി ദേവിയുടെ പുരാതന ക്ഷേത്രവും ഇവിടെ കാണാം. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി ദേവി ഈ പ്രദേശത്ത് തപസ്സനുഷ്ടിക്കുകയുണ്ടായി. ചൂടുവെള്ളമൊഴുകുന്ന അരുവി ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും. ചെയ്തു പോയ പാപങ്ങള്‍ കഴുകി കളയാനുള്ള ശക്തി ഔഷദ ഗുണമുള്ള ഈ ജലത്തിനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

വിമാന മാര്‍ഗം വരുന്നവര്‍ക്ക് 239 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലായി ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. തീവണ്ടിയിലാണ് യാത്രയെങ്കില്‍ ഋഷികേശ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. കേദാര്‍നാഥില്‍ നിന്നും 227 കിലോമീറ്റര്‍ അകലെയാണിത്.

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കേദാര്‍നാഥ് യാത്രക്ക് ഏറ്റവും അനുയോജ്യം. ഏറ്റവും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണിത്. എന്നാല്‍ ശീതകാലത്ത് യാത്ര ദുഷ്കരം തന്നെയാണ്. ഈ സമയത്ത് അതി ശക്തമായ മഞ്ഞു വീഴ്ചയായതിനാല്‍ ഇവിടുത്തെ പ്രദേശ വാസികള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറാറുണ്ട്.

കേദാര്‍നാഥ് പ്രശസ്തമാക്കുന്നത്

കേദാര്‍നാഥ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കേദാര്‍നാഥ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കേദാര്‍നാഥ്

 • റോഡ് മാര്‍ഗം
  ഹരിദ്വാര്‍,ഋഷികേശ്,കോട്ദ്വാര,ഗൗരികുണ്ട് എന്നിവിടുന്നെല്ലാം ധാരാളം ബസ്‌ സര്‍വീസുകളുണ്ട്. പിന്നെ സീസനാണെങ്കില്‍ ഗൗരികുണ്ടിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളും ലഭ്യമാണ്. ഋഷികേശ്,ഗൗരികുണ്ട്-ബദ്രിനാഥ് റൂട്ടിലായി ഓടുന്ന പ്രൈവറ്റ് ബസ്‌,ടാക്സി സര്‍വീസുകള്‍ ധാരാളമുണ്ട്. ഗൗരികുണ്ടില്‍ നിന്നും കേദാര്‍നാഥിലേക്ക് യാത്രികരുടെ സാധങ്ങളും മറ്റും എത്തിക്കാന്‍ കുതിരകള്‍ വാടകയ്ക്ക് ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തീവണ്ടിയില്‍ വരുന്നവര്‍ക്ക് ഋഷികേശ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. കേദാര്‍നാഥില്‍ നിന്നും 221 കിലോമീറ്റര്‍ അകലെയാണിത്. യാത്രികര്‍ക്ക് സ്റ്റേഷനില്‍ നിന്നും കേദാര്‍നാഥിലേക്ക് പ്രീ പെയ്ഡ് ടാക്സികള്‍ ലഭ്യമാണ്. ഏതാണ്ട് 207 കിലോമീറ്ററോളം ടാക്സിയില്‍ സഞ്ചരിക്കാം. അവിടെ നിന്നും 14 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  239 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലായി ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും മറ്റെല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സര്‍വീസുകളുണ്ട്. വിദേശ യാത്രികര്‍ക്ക് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും ഡെറാഡൂണിലേക്ക് വിമാനങ്ങള്‍ ലഭ്യമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും കേദാര്‍നാഥിലേക്ക് ടാക്സി പിടിക്കാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Jun,Sun
Return On
27 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Jun,Sun
Check Out
27 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Jun,Sun
Return On
27 Jun,Mon