വര്‍ഷത്തില്‍ എല്ലാകാലത്തും ഏതാണ്ട് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് കെസ്രോളിയില്‍ അനുഭവപ്പെടുന്നത്.
രാജസ്ഥാനിലെ എല്ലാഭാഗത്തുമെന്നതുപോലെ കെസ്രോളിയിലെയും വേനല്‍ അല്‍പം കടുത്തതാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ചൂടുകാലം അനുഭവപ്പെടുന്നത്. 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് അന്തരീക്ഷതാപം ഉയരാറുണ്ട്. ഇക്കാലത്ത് കെസ്രോളി സന്ദര്‍ശിയ്ക്കുന്നത് നല്ല തീരുമാനമാകില്ല.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കെസ്രോളിയില്‍ മഴക്കാലം അനുഭവപ്പെടുന്നത്. മഴക്കാലം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇക്കാലത്ത് കെസ്രോളിയിലേക്ക് ഒരു യാത്രയാകാം.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലം തന്നെയാണ് കെസ്രോളിയെ ഏറ്റവും സുന്ദരമാക്കുന്നത്. പ്രസന്നമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്.