Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഖജുരാഹോ

ഖജുരാഹോ ടൂറിസം - പ്രണയത്തിന്‍റെ ശിലാചിത്രങ്ങള്‍

131

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

പ്രണയത്തിന്റെ എല്ലാ രൂപങ്ങളുടെയും അവതരണവും, മഹത്വവല്‍ക്കരണവുമാണ് ഖജുരാഹോ ടൂറിസം മുന്നോട്ട് വയ്ക്കുന്നത്. ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങളാണ് ചൗസാത് യോഗിനി ക്ഷേത്രം, ജവാരി ക്ഷേത്രം, ദേവി ജഗദാംബ ക്ഷേത്രം, വിശ്വനാഥ് ക്ഷേത്രം, കാന്ദരീയ മഹാദേവ ക്ഷേത്രം, ലക്ഷ്മണ ക്ഷേത്രം എന്നിവ. ഖജരാഹോയിലെ മറ്റൊരാകര്‍ഷണം നൃത്തോത്സവമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെയാണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്യമെമ്പാടും നിന്നുള്ള കലാകാരന്മാരും, പ്രദര്‍ശകരും ഇക്കാലത്ത് ഇവിടെയെത്തുന്നു.

ഖജുരാഹോ - പൈതൃകത്തിന്‍റെ വാഹകന്‍

എ.ഡി 950-1050 കാലഘട്ടത്തില്‍ മധ്യേന്ത്യ ഭരിച്ചിരുന്ന ചന്ദേല രാജവംശമാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. ഖജുരാഹോയിലെ 85 ക്ഷേത്രങ്ങളില്‍ 22 എണ്ണമാണ് കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നത്. മനുഷ്യന്‍റെ കാമത്തെ ആവിഷ്കരിക്കുന്ന അവിശ്വസനീയമായ രൂപഭംഗിയുള്ള  ശിലയില്‍ തീര്‍ത്ത രൂപങ്ങള്‍ ലോകശ്രദ്ധ നേടിയവയാണ്. 1986 ല്‍ യുനെസ്കോ ഖജുരാഹോയിലെ ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഖജുരാഹോ - ജീവിതത്തിന്‍റെ ആഘോഷം

ഖജുരാഹോയിലെ കലയും, ശില്പങ്ങളും ജീവിതാഘോഷത്തിന്‍റെ സത്തയാണ് അവതരിപ്പിക്കുന്നത്. ചേതോഹരമായ ഈ ശില്പങ്ങള്‍ മനുഷ്യന്‍റെ ജീവിതാഘോഷങ്ങളുടെയും, ക്രിയാത്മകമായ ആവേശത്തിന്‍റെയും സ്തോത്രഗീതങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും ഖജുരാഹോ ക്ഷേത്രങ്ങള്‍, അവയിലുള്ള പ്രമുഖ ഹിന്ദു ദൈവങ്ങളുടെ ലൈംഗിക ചേഷ്ടകളുടെ പ്രതിമകളുടെ പേരിലാണ് ഏറെയും അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളിലൊന്നായാണ് ഖജുരാഹോ പരിഗണിക്കപ്പെടുന്നത്.

ഖജുരാഹോ -  അതിശയകരവും, വൈവിധ്യപൂര്‍ണ്ണവുമായ ശിലാരൂപങ്ങള്‍

ഖജുരാഹോയിലെ ക്ഷേത്രങ്ങളെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സൗത്തേണ്‍ എന്നിങ്ങനെ  മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഗ്രൂപ്പ് പൂര്‍ണ്ണമായും ഹിന്ദു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഖജുരാഹോയിലെ ഏറ്റവും മനോഹരമായ വാസ്തുവിദ്യ ഇവയില്‍ കാണാന്‍ സാധിക്കും. ഈ ഗ്രൂപ്പിലെ ഏറ്റവും പ്രധാന ക്ഷേത്രം കാന്ദരിയ മഹാദേവ ക്ഷേത്രമാണ്. ഖജുരാഹോയിലെ ഏറ്റവും വലുതും, രാജകീയ പ്രൗഡിയുള്ളതുമായ ക്ഷേത്രം ഇതാണ്.

ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നു. വെസ്റ്റേണ്‍ ഗ്രൂപ്പിലെ ക്ഷേത്രങ്ങളുടെയത്ര കൊത്തുപണികളുള്ളവയല്ലെങ്കിലും ഇവയും കാഴ്ചയില്‍ മനോഹരങ്ങളാണ്. ഇവയിലെ ഏറ്റവും വലുത് ജൈന ക്ഷേത്രമായ പാര്‍ശ്വനാഥ ക്ഷേത്രമാണ്.

സൗത്തേണ്‍ ഗ്രൂപ്പില്‍ രണ്ട് ക്ഷേത്രങ്ങളേ ഉള്ളൂ. ദുലാദിയോ ക്ഷേത്രം, ചതുര്‍ഭുജ് ക്ഷേത്രം എന്നിവയാണിവ. ഖജുരാഹോയിലെ മറ്റ് ക്ഷേത്രങ്ങളില്‍ കാണുന്നത് പോലെയുള്ള പ്രതിമകളോ, വാസ്തുവിദ്യയുടടെ  അതിശയകരമായ പ്രയോഗങ്ങളോ ഇവിടെയില്ല.

ഖജുരാഹോയിലെങ്ങനെ എത്താം?

എല്ലാവിധ ഗതാഗത സംവിധാനങ്ങളും ഖജുരാഹോയിലേക്കുണ്ട്. ഇവിടെ ഒരു എയര്‍പോര്‍ട്ടും, റെയില്‍വേ സ്റ്റേഷനും, ബസ് സ്റ്റാന്‍ഡുകളുമുണ്ട്. കാഴ്ചകള്‍ കാണാന്‍ ടാക്സികളോ, റിക്ഷകളോ, സൈക്കിളുകളോ ഇവിടെ ലഭിക്കും.

ഖജുരാഹോ സന്ദര്‍ശിക്കാന്‍ പറ്റിയ കാലം

ശൈത്യകാലത്ത് പ്രത്യേകിച്ച് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഖജുരാഹോ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

ഖജുരാഹോ പ്രശസ്തമാക്കുന്നത്

ഖജുരാഹോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖജുരാഹോ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഖജുരാഹോ

  • റോഡ് മാര്‍ഗം
    ഖജുരാഹോയിലേക്ക് മികച്ച റോഡ് സൗകര്യങ്ങളാണുള്ളത്. മഹോബ, ജബല്‍പൂര്‍, ഭോപ്പാല്‍, ഝാന്‍സി, ഇന്‍ഡോര്‍, ഗ്വാളിയോര്‍, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം ഇവിടെ നിന്ന് ലഭിക്കും. ഖജുരാഹോയില്‍ നിന്ന് ഈ സ്ഥലങ്ങളിലേക്ക് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഓര്‍ഡിനറി, എ.സി, നോണ്‍ എ.സി, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകളും ഖജുരാഹോയിലേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഖജുരാഹോ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഝാന്‍സിയിലേക്കും മറ്റ് ചില നഗരങ്ങളിലേക്കും നേരിട്ട് ട്രെയിന്‍ ലഭിക്കും. ചെറിയൊരു റെയില്‍വേസ്റ്റേഷനാണ് ഖജുരാഹോയിലേത്. അടുത്തുള്ള വലിയ റെയില്‍വെ സ്റ്റേഷന്‍ നഗരത്തില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെയുള്ള മഹോബയാണ്. മഹോബയില്‍ നിന്ന് ഖജുരാഹോ വരെ ടാക്സിചാര്‍ജ്ജ് 1200 രൂപ വരും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഖജുരാഹോയില്‍ എയര്‍പോര്‍ട്ടുണ്ട്. നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണിത്. പ്രധാന വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനം ലഭിക്കും. മികച്ച സൗകര്യങ്ങളും, സംവിധാനങ്ങളും ഉള്ള എയര്‍പോര്‍ട്ടാണ് ഖജുരാഹോയിലേത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun