Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » കാലാവസ്ഥ

ഖജുരാഹോ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഖജുരാഹോ സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എല്ലാ വര്‍ഷവും ശൈത്യകാലത്താണ് ലോകപ്രശസ്തമായ നൃത്തോത്സവം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലമാണ് ഖജുരാഹോ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഖജുരാഹോയില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്. കടുത്ത ചൂടാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. ഇക്കാലത്ത് അന്തരീക്ഷ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്. കടുത്ത ചൂട് യാത്രകള്‍ക്ക് വിഷമം സൃഷ്ടിക്കുമെന്നതിനാല്‍ വേനല്‍ക്കാലം ഖജുരാഹോ സന്ദര്‍ശനത്തിന് യോജിച്ചതല്ല.

മഴക്കാലം

വേനലിന്‍റെ കടുത്തചൂടിനെ കഴുകിമാറ്റിക്കൊണ്ടാണ് മഴക്കാലത്തിന്‍റെ വരവ്. ജൂലൈയിലാരംഭിക്കുന്ന മഴക്കാലം ഖജുരാഹോയില്‍ മൂന്ന് മാസം തുടരും. സെപ്തംബര്‍ വരെ കനത്ത മഴ ഇവിടെ ലഭിക്കുന്നു. മഞ്ഞും ഇക്കാലത്ത് വ്യാപകമാണ്. ഖജുരാഹോയിലെ ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി മഴ 45 ഇഞ്ച്(114 സെന്‍റിമീറ്റര്‍) ആണ്.

ശീതകാലം

നവംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ചൂടുള്ള പകലുകളും, തണുപ്പുള്ള രാത്രികളുമാണ് ശൈത്യകാലത്ത് ഖജുരാഹോയില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് പകല്‍ സമയത്ത് അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസിനടുത്തും രാത്രിയില്‍ 4 ഡിഗ്രിക്കടുത്തുമാണ് അനുഭവപ്പെടുന്നത്.