Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖിംസാര്‍ » കാലാവസ്ഥ

ഖിംസാര്‍ കാലാവസ്ഥ

മരുഭൂമിയുടെ അറ്റമായതിനാല്‍ ചൂടായാലും തണുപ്പായാലും കഠിനമായാണ് ഇവിടെ അനുഭവപ്പെടാറ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങുന്ന ചൂടുകാലം മെയ് അവസാനമാണ് അവസാനിക്കാറ്. ഈ സമയം 27 ഡിഗ്രി മുതല്‍ 42 ഡിഗ്രി വരെ ചൂടാറ് ഇവിടെ അനുഭവപ്പെടാറ്. മെയിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടാറ്.

മഴക്കാലം

ജൂണില്‍  തുടങ്ങുന്ന മഴക്കാലം സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കാറുണ്ട്. കുറഞ്ഞ അളവില്‍ മാത്രമാണ് ഇവിടെ മഴ ലഭിക്കാറ്.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഖിംസറിലെ മഞ്ഞുകാലം. 10 ഡിഗ്രി മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയത്തെ താപനില. ഡിസംബര്‍,ജനുവരി മാസങ്ങളിലായിരിക്കും തണുപ്പ് രൂക്ഷം.  തണുപ്പ് കാലത്ത് ഖിംസറില്‍ എത്തുകയാണ് നല്ലത്.