Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിന്നൌര്‍ » കാലാവസ്ഥ

കിന്നൌര്‍ കാലാവസ്ഥ

വര്‍ഷത്തില്‍ ഏത് കാലാവസ്ഥയില്‍ വേണമെങ്കിലും കിന്നൌര്‍ സന്ദര്‍ശിക്കാം. ശൈത്യകാലങ്ങളില്‍ കട്ടിയുള്ള കംബിളി വസ്ത്രങ്ങളും കൈയ്യില്‍ കരുതണം.

വേനല്‍ക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് കിന്നൌറിലെ വേനല്‍ക്കാലം. ഈ സമയത്ത് അന്തരീക്ഷം പൊതുവെ സുഖകരമായ തണുപ്പായിരിക്കുമെങ്കിലും രാത്രികളില്‍ തണുപ്പ് വര്‍ദ്ധിക്കാറുണ്ട്. 10 ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ 20 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ആയിരിക്കും ഈ സമയങ്ങളില്‍ ഇവിടത്തെ ഊഷ്മാവിന്‍റെ അളവ്. ഈ സമയങ്ങളില്‍ ഇളം കംബിളി വസ്ത്രങ്ങള്‍ മതിയാകും.

മഴക്കാലം

കിന്നൌറിലെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമെ മണ്‍സൂണില്‍ മഴ ലഭിക്കാറുള്ളു. വര്‍ഷത്തില്‍ അധിക സമയവും മേഖല തണുത്ത് വരണ്ടതായിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും മഴ പെയ്യൂ.

ശീതകാലം

ഒക്ടോബറിനും മെയ് മാസത്തിനുമിടയിലാണ് ഇവിടത്തെ വിന്‍റര്‍. ഈ സ്മയങ്ങളില്‍ സീറോ ലെവലിലും താഴെ താപനില എത്തിയേക്കാം. ശൈത്യകാലത്ത് രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 13 ഡിഗ്രി സെന്‍റിഗ്രേഡാണ്. തണുപ്പ് കാലത്ത് കിന്നൌര്‍ സന്ദര്‍ശിക്കുന്നവര്‍ കനത്ത കംബിളി വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കരുതണം.