Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുടജാദ്രി » കാലാവസ്ഥ

കുടജാദ്രി കാലാവസ്ഥ

കുടജാദ്രിയില്‍ എപ്പോഴും തണുപ്പുള്ള കാലാവസ്ഥയാണ്. നിബിഢ വനങ്ങള്‍ തന്നെയാണ് ഈ പ്രത്യേകതരം കാലാവസ്ഥയ്ക്ക് കാരണം. മിക്കപ്പോഴും ശക്തമായ കാറ്റ് അനുഭവപ്പെടാറുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കാടായതിനാല്‍ വേനല്‍ക്കാലത്ത് ശക്തമായ ചൂട് അനുഭപ്പെടാറില്ല. പകല്‍ സമയത്ത് അന്തരീക്ഷതാപം 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. നല്ല കാലാവസ്ഥയായതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഒട്ടും സംശയിക്കാതെ കുടജാദ്രിയാത്ര പ്ലാന്‍ ചെയ്യാം.

മഴക്കാലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് മണ്‍സൂണ്‍ അനുഭവപ്പെടുന്നത്. കനത്ത മഴയാണ് ഇവിടെ അനുഭവപ്പെടുക, മഴപെയ്യുമ്പോള്‍ തണുപ്പ് കൂടും. ട്രക്കിങിനും മറ്റും വരുന്നവര്‍ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. കനത്ത മഴയത്തെ മലകയറ്റം അത്ര സുഖകരമാകില്ല.

ശീതകാലം

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഇക്കാലത്ത് കുടജാദ്രിയില്‍ തണുപ്പു കൂടും. അന്തരീക്ഷതാപം 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. രാത്രിയാകുമ്പോള്‍ തണുപ്പ് വല്ലാതെ കൂടും. ഡിസംബര്‍ മാസത്തിലാണ് തണുപ്പ് ഏറ്റവും കൂടുന്നത്. എന്നിരുന്നാണ് പകല്‍സമയത്തെ കാലാവസ്ഥ മനോഹരമാണ്. ചിലപ്പോഴൊക്കെ കോടമഞ്ഞും മറ്റും കുടജാദ്രി കയറ്റത്തിന് തടസ്സമാകാറുണ്ട്.