Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുടജാദ്രി

ആത്മീയതയും സാഹസികതയും സമ്മേളിയ്ക്കുന്ന കുടജാദ്രി

18

കുടജാദ്രി, കൊല്ലൂര്‍ മൂകാംബിക ഈ രണ്ട് പേരുകളെ ഇഷ്ടപ്പെടാത്തവരില്ല, ചിലര്‍ ഭക്തിയുടെയും ദേവീ ചൈതന്യത്തിന്റെയും പേരില്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍  അതീവ സുന്ദരിയായ ഇവിടത്തെ പ്രകൃതിയെയാണ് പ്രണയിക്കുന്നത്. ജീവതത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് കുടജാദ്രിയെന്ന് ഉറപ്പിച്ച് പറയാം. ഒറ്റവട്ടമെങ്കിലും പോയിക്കഴിഞ്ഞാല്‍ ഓരോരുത്തരും ഇതുതന്നെ പറയും. വീണ്ടും വീണ്ടും പോകാന്‍ നമ്മള്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കും അതാണ് കുടജാദ്രിയുടെയും കൊല്ലൂര്‍ മൂകാംബികയുടെയും പ്രത്യേകത.

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി, മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. സഹ്യപര്‍വ്വതമലനിരകലില്‍ സമുദ്രനിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉരത്തിലാണ് കുടജാദ്രിയുടെ കിടക്കുന്നത്.എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടുത്തെ മഴക്കാടുകളുടെ ദൃശ്യം ആകര്‍ഷണീയമാണ്.

ബാംഗ്ലൂരില്‍ നിന്നും 400 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. എല്ലാവര്‍ഷവും സഞ്ചാരികളുടെ ഒഴുക്കാണിവിടേയ്ക്ക്. ക്ഷേത്രദര്‍ശനം, കുട്ടികളെ എഴുത്തിനിരുത്തല്‍, സംഗീതം നൃത്തം എന്നിവ അഭ്യസിയ്ക്കുന്നവരുടെ അരങ്ങേറ്റം എന്നുവേണ്ട എല്ലാക്കാലത്തും മൂകാംബിക ദേവിയ്ക്കുമുന്നില്‍ സന്ദര്‍ശകരുടെ തിരക്കുണ്ടാകും. ദേവിയെ തൊഴുതുകഴിഞ്ഞാല്‍പ്പിന്നെ ശ്രീ ശങ്കരാചാര്യര്‍ തപസനുഷ്ടിച്ച കുടജാദ്രി കയറുകയെന്നതാണ് പതിവു രീതി. കുടജാദ്രിയ്ക്ക് മുകളിലെത്തുമ്പോഴുള്ള ഏകാന്തത അവിടത്തെ ചുറ്റുപാടുകളും ഉള്ളിലുണ്ടാക്കുന്ന വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല, അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

കുടജാദ്രിയിലെ വിശേഷങ്ങള്‍

ആത്മീയത അന്വേഷിയ്ക്കുന്നവര്‍ക്കും സാഹസികത അന്വേഷിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും കുടജാദ്രി. ശങ്കരാചാര്യര്‍ തപസ്സിരുന്ന പുണ്യസ്ഥലത്തേയ്ക്ക് കയറിയെത്തുകയെന്നത് അല്‍പം ശ്രമകരമായ കാര്യം തന്നെയാണ്. കയറിക്കയറി മുകളിലെത്തുമ്പോള്‍ ഭക്തര്‍ക്ക് ആത്മപുണ്യമായി. സാഹസികര്‍ക്കാവട്ടെ മലകയറ്റത്തിന്റെ പുത്തന്‍ അനുഭവവും.

മറ്റിടങ്ങളിലൊന്നും അധികം കാണാന്‍ കഴിയാത്ത സസ്യജാലങ്ങള്‍ ഇവിടെ കാണാം. മലകയറ്റപ്രിയരിലെ തുടക്കക്കാര്‍ക്ക് യോജിച്ചതാണ് കുടജാദ്രി കയറ്റം. ഇനി സസ്യജാലങ്ങളെയും ജന്തുക്കളെയും അന്വേഷിച്ചിറങ്ങുന്നവര്‍ക്കാണെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും കുടജാദ്രി അവസരമൊരുക്കുന്നു. വിവിധയിനം പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളുടെയും വാസസ്ഥലമാണിത്.

മലമുകളിലാണ് ശങ്കരാചാര്യരുടെ സര്‍വ്വജ്ഞ പീഠമുള്ളത്. ഇതിനടുത്തായി ഒരു ക്ഷേത്രവുമുണ്ട്. തൊട്ടടുത്തായിട്ടാണ് അവിടത്തെ പൂജാരിയുടെ വീട്. കുടജാദ്രിയില്‍ ഒരുദിവസം താമസിയ്ക്കണം എന്നുള്ളവര്‍ക്ക് അഡിഗയുടെ വീട്ടില്‍ തങ്ങാം, തുച്ഛമായ സംഖ്യയാണ് ഇവര്‍ താമസത്തിനും ഭക്ഷണത്തിനുമായി ഈടാക്കുന്നത്. ഇവിടെ താമസിക്കുകയാണെങ്കില്‍ പ്രഭാതത്തിലെ കുടജാദ്രിയെ കാണുകയും ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യാം. പൊതുവേ ആളുകള്‍ പുലര്‍ച്ചെയും വൈകീട്ടുമാണ് ഇവിടെ എത്താറുള്ളത്.

കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേയ്ക്ക് ജീപ്പ് സര്‍വ്വീസുണ്ട്. എന്നിരുന്നാലും കുറച്ചുദൂരം മലകയറേണ്ടിവരും. കൊല്ലൂരില്‍ നിന്നും ജീപ്പീല്‍ ഏതാണ്ട് ഒന്നരമണിക്കൂറോളം യാത്രചെയ്യണം കുടജാദ്രിയ്ക്ക്. കൊല്ലൂരില്‍ നിന്നും നടന്നാണ് യാത്രയെങ്കില്‍ 12 കിലോമീറ്ററോളം നടക്കണം. യാത്രക്കിടയിലെ പ്രധാന ശല്യക്കാര്‍ അട്ടകളാണ് അട്ടകളെ ചെറുക്കാനുള്ള കാര്യങ്ങള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്.

കുടജാദ്രി പ്രശസ്തമാക്കുന്നത്

കുടജാദ്രി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുടജാദ്രി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുടജാദ്രി

  • റോഡ് മാര്‍ഗം
    കുടജാദ്രി മലകയറണമെങ്കില്‍ ആദ്യം നഗോഡി ഗ്രാമത്തിലെത്തണം. ഇവിടെനിന്നാണ് ട്രക്കിങ് തുടങ്ങേണ്ടത്. എന്നാല്‍ ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളില്ല. ബാംഗ്ലൂരില്‍ നിന്നും പോകുന്നവരാണെങ്കില്‍ ഷിമോഗയിലോ ഉഡുപ്പിയിലോ ഇറങ്ങി ജീപ്പിലോ മറ്റ് ടാക്‌സികളിലോ ആയി വേണം ഈ ഗ്രാമത്തിലെത്താന്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുന്ദാപുര റെയില്‍വേ സ്‌റ്റേഷനാണ് കുടജാദ്രിയ്ക്ക് ഏറ്റവും അടുത്തായുള്ള റെയില്‍വേ സ്‌റ്റേഷന്‍. തീവണ്ടി ഇറങ്ങിയാല്‍ വീണ്ടും 77 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം ലക്ഷ്യസ്ഥാനത്തെത്താന്‍. കര്‍ണാടകത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും കുന്ദാപുരയിലേയ്ക്ക് തീവണ്ടി സര്‍വ്വീസുണ്ട്
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലപാരും വിമാനത്താവളമാണ് കുടജാദ്രിയ്ക്ക് അടുത്തുകിടക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും ഇങ്ങോട്ട് 164 കിലോമീറ്റര്‍ ദൂരമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്തയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കുടജാദ്രിയിലേയ്ക്ക് 420 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu