Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » കാലാവസ്ഥ

കൊടുങ്ങല്ലൂര്‍ കാലാവസ്ഥ

കടല്‍തീരത്തിന്‍െറ സാമീപ്യം മൂലം സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മിശ്രിത കാലാവസ്ഥയായതിനാല്‍ മഴക്കാലമൊഴിച്ചുള്ള ഏതുസമയത്തും ഇവിടെ സന്ദര്‍ശിക്കാം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നല്ല കാലാവസ്ഥ. ഉല്‍സവങ്ങള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഈ സമയം താപനില 39 ഡിഗ്രിവരെ ഉയരാറുണ്ട്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഇതാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തുടരുന്ന  മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ അളവ് കൂടുതലായിരിക്കും.  നല്ല മഴ ലഭിക്കുന്നതിനാല്‍ ഈ സമയം സന്ദര്‍ശനം ഒഴിവാക്കുന്നതാകും നല്ലത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന മഴക്കാലത്താണ് നല്ല സുഖമുള്ള കാലാവസ്ഥ. 22 മുതല്‍ 32 ഡിഗ്രി വരെയാകും ഈ സമയം താപനില.