Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊല്‍ക്കത്ത

കൊല്‍ക്കത്ത - സംസ്കാരങ്ങളുടെ സംഗമസ്ഥാനം

82

ഭാരതം സാസ്കാരികമായി ശക്തവും, പാരമ്പര്യത്തില്‍ അടിയുറച്ചതുമായ ഒരു രാജ്യമാണെങ്കില്‍, വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയാണ് ഭാരതത്തിന്‍റെ ഹൃദയം. ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായിരുന്ന കൊല്‍ക്കത്ത മുമ്പ് കല്‍ക്കത്ത എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ആളുകളും സംസ്കാരവും

സാഹിത്യത്തിലും, കലകളിലും ഏറെ തല്പരരായിരുന്നു കൊല്‍ക്കത്തയിലെ ജനങ്ങള്‍. ദുര്‍ഗാപൂജ, ദിപാവലി, ദസറക്ക് മുന്നേയുള്ള കാളിപൂജ തുടങ്ങിയവ അവര്‍ ആഘോഷിക്കുന്ന രീതി തന്നെ ഇതിന് തെളിവാണ്. ഈ അവസരങ്ങളില്‍ അവര്‍ ഭവനങ്ങള്‍ മനോഹരമായി അലങ്കരിക്കുക പതിവാണ്.

കൊല്‍ക്കത്തയിലെ തദ്ദേശീയരായ ആളുകള്‍ അവതരിപ്പിക്കുന്ന നാടകങ്ങളും, ആക്ഷേപഹാസ്യ പരിപാടികളും ലോക ശ്രദ്ധ നേടിയവയാണ്. കരകൗശല മേഖലയിലും ഏറെ പേരുകേട്ടവരാണ് കൊല്‍ക്കത്തയിലെ ജനങ്ങള്‍. കൊല്‍ക്കത്ത നഗരത്തിലിപ്പോഴും മഞ്ഞച്ചായമടിച്ച പഴയ ടാക്സികളും, ആളുകളെ തിക്കിനിറച്ച ബസുകളും ഓടുന്നു. റിക്ഷകളും കൊല്‍ക്കത്തയിലെ സജീവമായ കാഴ്ചയാണ്. കോളേജ് സ്ട്രീറ്റിലേക്കുള്ള യാത്ര പുസ്തക പ്രേമികള്‍ക്ക് താല്പര്യമുള്ളതായിരിക്കും. അവിടെ നിന്ന് ബെസ്റ്റ് സെല്ലറുകളില്‍ ചിലത് വിലപേശി വാങ്ങാം.

ഭക്ഷണം

ബംഗാളികള്‍ രുചികരമായ മത്സ്യവിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ പേരെടുത്തവരാണ്. ചോറിനും, ഡാലിനുമൊപ്പമാണ് ഇത് വിളമ്പുക. കുറഞ്ഞ വിലയില്‍ പ്രാദശിക ഭക്ഷണം വിളമ്പുന്ന ഒട്ടേറെ റസ്റ്റോറന്‍റുകളും, ഭക്ഷണശാലകളും ഇവിടെയുണ്ട്. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നവര്‍ ഇത്തരമൊരു കടയില്‍ കയറാന്‍ മറക്കരുത്. ബംഗാളി മധുരപലഹാരങ്ങള്‍ രാജ്യമെങ്ങും അറിയപ്പെടുന്നവയാണ്. സന്ദേശ്, മിഷ്തി ദഹി, രസ് മലായ് എന്നിവ സന്ദര്‍ശകര്‍ ആസ്വദിക്കേണ്ടവ തന്നെയാണ്. അല്പം സാഹസികതയോ, നേരംപോക്കോ വേണമെങ്കില്‍ ചൈന ടൗണിലേക്ക് ഒരു യാത്രയാവാം. ഇന്ത്യന്‍ മസാലകള്‍ ചേര്‍ത്ത ചൈനീസ് ഭക്ഷണം ഇവിടെ ലഭിക്കും. മോമോ എന്ന വിഭവം രുചിച്ച് നോക്കാന്‍ ഒരു കാരണവശാലും വിട്ടുപോകരുത്.

കൊല്‍ക്കൊത്തയും സിനിമയും

കൊല്‍ക്കത്തയെ ഹോളിവുഡും, ബോളിവുഡും വീണ്ടും വീണ്ടും ഒപ്പിയെടുത്ത് അനശ്വരമാക്കുന്നുണ്ട്. ലോക പ്രശസ്തമായ ഹൗറാ ബ്രിഡ്ജും, ട്രാം സര്‍വ്വീസും നഗരത്തിന്‍റെ ആകര്‍ഷണങ്ങളാണ്. രാജ്യത്തെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ സംവിധാനവും കൊല്‍ക്കത്തയിലാണ് സ്ഥാപിക്കപ്പെട്ടത്. പ്രാദേശിക സിനിമകളിലും അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ്, വിക്ടോറിയ മെമ്മോറിയല്‍, ഏഷ്യാറ്റിക് സൊസൈറ്റി എന്നിവ സജീവ സാന്നിധ്യമാണ്.

വിദ്യാഭ്യാസം

ഒരു വിദ്യാഭ്യാസ കേന്ദ്രമായാണ് കൊല്‍ക്കത്ത നിലകൊള്ളുന്നത്. നാവിക മേഖലയില്‍. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടായ എം.ഇ.ആര്‍.ഐ കൊല്‍ക്കത്തയിലാണ്.

കൊല്‍ക്കത്തയിലെ സ്പോര്‍ട്സ് പ്രേമികള്‍

കൊല്‍ക്കത്തയിലെ ജനങ്ങള്‍ ക്രിക്കറ്റ്, സോക്കര്‍ എന്നിവ ഏറെ ഇഷ്ടപ്പെടുന്നവരാണ്. നഗരത്തില്‍ നിരവധി സ്റ്റേഡിയങ്ങളുണ്ട്. ഇവ പരിശീലനങ്ങള്‍ക്കും, ദേശീയ മത്സരങ്ങള്‍ക്കും വേദിയാകുന്നു. കൊല്‍ക്കത്ത കേന്ദ്രമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്ന ഐ.പി.എല്‍ ടീമും ഉണ്ട്.

നൈറ്റ് ലൈഫ്

രാജ്യത്തെ മികച്ച നൈറ്റ് ലൈഫ് ഉള്ള സ്ഥമാണ് കൊല്‍ക്കത്ത എന്നാണ് കണക്കാക്കപ്പെടുന്നത്. നൈറ്റ് ക്ലബ്ബുകളില്‍ ന്യായമായ നിരക്കേ ഈടാക്കുന്നുള്ളൂ. പോലീസും, നിയമസംവിധാനങ്ങളും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. വെളുപ്പാന്‍ കാലത്ത് വരെ ഗതാഗതസൗകര്യവും ഇവിടെ ലഭിക്കും.

എല്ലാത്തരം സന്ദര്‍ശകര്‍ക്ക് വേണ്ടിയും കൊല്‍ക്കത്ത സവിശേഷമായ ചിലത് കാത്തുവെച്ചിരിക്കുന്നു. പ്രാദേശിക ഭക്ഷണമോ, കലാരൂപങ്ങളോ, നൈറ്റ് ലൈഫോ, ജീവിത ശൈലികളോ അങ്ങനെ പലതും. ബിസിനസ് സംബന്ധിച്ചാണെങ്കില്‍ അന്തര്‍ദ്ദേശീയ വാണിജ്യത്തില്‍ മുന്‍നിരയിലാണ് കൊല്‍ക്കത്ത. മികച്ച വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്.

കൊല്‍ക്കൊത്തയിലേയും സമീപപ്രദേശങ്ങളിലെയും കാഴ്ചകള്‍

വിക്ടോറിയ മെമോറിയല്‍, ഇന്ത്യന്‍ മ്യൂസിയം, ഏദന്‍ ഗാര്‍ഡന്‍, സയന്‍സ് സിറ്റി തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ കല്‍ക്കത്തയിലുണ്ട്. ജി.പി.ഒ, കൊല്‍ക്കൊത്ത ഹൈക്കോര്‍ട്ട് തുടങ്ങിയ പഴക്കം ചെന്ന കെട്ടിടങ്ങളും ഏറെ സന്ദര്‍ശകരെത്തുന്ന സ്ഥലമാണ്.

കൊല്‍ക്കത്തയിലെങ്ങനെയെത്തിച്ചേരാം?

വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്ക് മികച്ച റോഡ്, റെയില്‍, വിമാന യാത്രാസൗകര്യങ്ങളാണുള്ളത്.

കൊല്‍ക്കത്ത പ്രശസ്തമാക്കുന്നത്

കൊല്‍ക്കത്ത കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊല്‍ക്കത്ത

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊല്‍ക്കത്ത

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 2, 6 എന്നിവ വഴി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി കൊല്‍ക്കത്ത ബന്ധപ്പെട്ട് കിടക്കുന്നു. ജാംഷഡ്പൂര്‍, സിലിഗുരി, ഡാര്‍ജിലിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് റോഡ് മാര്‍ഗ്ഗത്തില്‍ എളുപ്പം എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത ടെര്‍മിനസ് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ചില ദീര്‍ഘദൂര ട്രെയിനുകള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. ദിവസവും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat