Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലം » കാലാവസ്ഥ

കൊല്ലം കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ കൊല്ലം സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്താണ്‌ ഇവിടെ പ്രമുഖ ഉത്സവങ്ങളെല്ലാം നടക്കുന്നത്‌. അതിനാല്‍ സഞ്ചാരികള്‍ക്ക്‌ ആഘോഷങ്ങളില്‍ പങ്കെടുക്കാനും കഴിയും. കടുത്ത ചൂട്‌ അനുഭവപ്പെടുന്ന ഏപ്രില്‍- മെയ്‌ മാസങ്ങളും കനത്തമഴ അനുഭവപ്പെടുന്ന ജൂണ്‍- ജൂലൈ മാസങ്ങളും സന്ദര്‍ശനത്തിന്‌ തീരെ അനുയോജ്യമല്ല.

വേനല്‍ക്കാലം

അറബിക്കടലുമായുള്ള സാമീപ്യം കാരണം കൊല്ലത്ത്‌ പൊതുവെ ഉഷ്‌ണകാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാര്‍ച്ച്‌ മാസത്തില്‍ ആരംഭിക്കുന്ന ഉഷ്‌ണകാലം മേയ്‌ അവസാനം വരെ നീളും. മിതമായ ചൂടാണ്‌ ഇവിടുത്തെ വേനല്‍ക്കാലത്തിന്റെ പ്രത്യേകത. ഈ കാലയളവില്‍ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാകും. അതുകൊണ്ട്‌ വേനല്‍ക്കാലത്ത്‌ കൊല്ലം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പരുത്തി തുണികളും സണ്‍ഗ്‌ളാസുകളും ഒപ്പം കരുതുക.

മഴക്കാലം

ജൂണ്‍- ജൂലൈയില്‍ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ കൊല്ലത്ത്‌ നല്ല മഴ ലഭിക്കും. ഇത്‌ സെപ്‌റ്റംബര്‍ ആദ്യം വരെ തുടരും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലെ വടക്കുകിഴക്കന്‍ മണ്‍സൂണിലും ഇവിടെ മോശമല്ലാത്ത മഴ ലഭിക്കാറുണ്ട്‌. കനത്ത മഴക്കാലം ബോട്ടുയാത്രക്കും ബീച്ച്‌ സന്ദര്‍ശനത്തിനും സ്ഥലങ്ങള്‍ കാണുന്നതിനും ഒന്നും അനുയോജ്യമല്ല.

ശീതകാലം

ഡിസംബര്‍ മാസത്തില്‍ ഇവിടെ തണുപ്പുകാലം ആരംഭിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടും. ഇത്‌ ഫെബ്രുവരി വരെ തുടരും. തണുപ്പുകാലത്തും ഇവിടെ മഴ പെയ്യാറുണ്ട്‌. ബോട്ട്‌സവാരിക്കും ബീച്ച്‌ സന്ദര്‍ശനത്തിനും സ്ഥലങ്ങള്‍ കാണുന്നതിനും അനുയോജ്യമായ സമയമാണ്‌ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍.