Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലൂര് » കാലാവസ്ഥ

കൊല്ലൂര് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ സമയത്ത് കൊല്ലൂരില്‍ അത്യാവശ്യം നല്ല ചൂട് അനുഭവപ്പെടാറുണ്ട്. അന്തരീക്ഷ താപനില ചിലപ്പോള്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരം. വേനല്‍ക്കാലത്ത് കൊല്ലൂരിലേയ്ക്കുള്ള യാത്ര സുഖരമാകില്ല, മാത്രമല്ല ട്രക്കിങും മറ്റും ലക്ഷ്യമാക്കി വരുന്നവര്‍ക്കും ഈ സമയം അത്ര നല്ലതല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. അത്യാവശ്യം നല്ല മഴ ലഭിയ്ക്കുന്ന സ്ഥലമാണ് കൊല്ലൂര്‍. ഔട്ട് ഡോര്‍ പരിപാടികളൊന്നും മഴക്കാലത്ത് വേണ്ടത്ര ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും ഈ സമയത്ത് ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ കുറവല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഈ സമയത്താണ് കൊല്ലൂരില്‍ ഏറ്റവും മനോഹരമായ കാലാവസ്ഥയുണ്ടാകുന്നത്. പകല്‍ സമയങ്ങളില്‍ അന്തരീക്ഷ താപം 14 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഈ സമയത്താണ് ഇവിടെ ഏറ്റവും തിരക്കനുഭവപ്പെടുന്നത്.