Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടഗിരി » കാലാവസ്ഥ

കോട്ടഗിരി കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണ് കോട്ടഗിരി യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയം. 15 നും 20 ഡിഗ്രിക്കുമിടയില്‍ സുഖകരമായ ഒരു കാലാവസ്ഥ നിലനിര്‍ത്തികൊണ്ട് പ്രസന്നവും ശാലീന സുന്ദരവുമായ ദ്രിശ്യങ്ങള്‍ കോട്ടഗിരിനിരകള്‍ യാത്രികര്‍ക്കു സമ്മാനിക്കുന്നു.

വേനല്‍ക്കാലം

വേനല്‍ക്കാലമാണ് കോട്ടഗിരി യാത്രക്ക് ഏറ്റവും ഉത്തമമായ സമയം. 15 മുതല്‍ 25 ഡിഗ്രി വരെയാണ് ഈ സമയത്തെ താപനില. താരതമ്യേന വലിയ ചൂടില്ലാത്ത സുഖകരമായ കാലാവസ്ഥയാണിവിടെ. മൂടല്‍ മഞ്ഞ് അധികം ഇല്ലാത്തതിനാല്‍ തന്നെ വേനല്‍ക്കാലത്തെ കാഴ്ചകള്‍ കൂടുതല്‍ മിഴിവാര്‍ന്നതുമാകുന്നു.

മഴക്കാലം

മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര അതീവ ദുര്‍ഘടം പിടിച്ചതാണ്. എന്നാല്‍ കാതെറിന്‍  വാട്ടര്‍ ഫാള്‍സ്,എല്‍ക് ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളുടെ ഭംഗി അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍  പറ്റുന്ന കാലവും കൂടിയാണിത്. 15 ഡിഗ്രിയാണ് സാധാരണ ഈ സമയത്തെ താപനില. ചിലപ്പോളത് 2 ഡിഗ്രി വരെ താഴുന്നു. രാത്രി കാലങ്ങളിലാണ് തണുപ്പ് അസഹനീയമാകുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. തെക്കേ ഇന്ത്യയിലെ മറ്റെല്ലാ ഹില്‍ സ്റ്റേഷനെയും പോലും കോട്ടഗിരിയും അതിശൈത്യത്തിന്റെ ആലസ്യത്തില്‍ മയങ്ങുന്ന കാലം. താപനില 12 ഡിഗ്രിയില്‍ നിന്ന് താഴ്ന്ന് 0 ഡിഗ്രി വരെ എത്തുന്നു. അതിശക്തമായ തണുപ്പായതിനാല്‍ തന്നെ ശീതകാലം തീരെ സഞ്ചാര യോഗ്യമല്ല.