Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊട്ടാരക്കര » കാലാവസ്ഥ

കൊട്ടാരക്കര കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് അത്യാവശ്യം ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. ഏപ്രിലും മെയുമാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന മാസങ്ങള്‍. ഇക്കാലത്ത് ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഈ സമയത്ത് കൊട്ടാരക്കര സന്ദര്‍ശിക്കുകയാണെങ്കില്‍ പരുത്തിവസ്ത്രങ്ങള്‍തന്നെ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

മഴക്കാലം

നല്ല മഴലഭിയ്ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴ പെയ്യുന്നത്. ഒക്ടോബറിലും ചിലപ്പോഴും മഴ പെയ്യാറുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കനത്ത മഴയുണ്ടാകുന്നത്. ഈ സമയം കൊട്ടാരക്കര സന്ദര്‍ശനത്തിന് അത്ര അനുയോജ്യമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് ഇവിടെ ശീതകാലം അനുഭവപ്പെടുന്നത്. ഡിസംബറിലാണ് തണുപ്പ് കൂടുന്നത്. ഈ സമയത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഇതാണ് കൊട്ടാരക്കര സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.