Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോട്ടയം » കാലാവസ്ഥ

കോട്ടയം കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് അല്‍പം ചൂട് കൂടുതല്‍ അനുഭവപ്പെടുന്നസ്ഥലമാണ് കോട്ടയം, അന്തരീക്ഷത്തിലെ കൂടിയ ജലാംശമാണ് ഇതിന് കാരണം. ഈ സമയത്തെ താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

അത്യാവശ്യം കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഈ സമയത്തും കോട്ടയം സന്ദര്‍ശിയ്ക്കാവുന്നതാണ് മഴ പെയ്യുന്നതോടെ കോട്ടയത്തിന്റെ പച്ചപ്പുംസൗന്ദര്യവും കൂടുകയാണ് ചെയ്യുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വെരയുള്ള കാലത്താണ് ഇവിടെ ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയത്ത് അന്തരീക്ഷതാപം 30ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. ഇക്കാലത്തെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസാണ്. ജനുവരിയിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. ഇക്കാലമാണ് കോട്ടയം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.