Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോവളം

കോവളം - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വപ്നതീരം

39

ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം.  തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്.

ചരിത്രത്തില്‍

നിരവധി രാജവംശങ്ങളുടെ കഥകള്‍ പറയാനുണ്ട് കോവളത്തിന്. അതില്‍ പ്രശസ്തമായത്, തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി സേതുലക്ഷ്മി ഭായി സ്വന്തമായി ഒരു കൊട്ടാരം കോവളത്ത് പണിതു എന്നതാണ്. 1920കളിലാണ് ഇത്. ഹാല്‍സിയോണ്‍ കാസില്‍ എന്നപേരുമായി ഇന്നും ഈ കൊട്ടാരം ഒരു റിസോര്‍ട്ടായി പരിണമിച്ച് കോവളത്തുണ്ട്. മഹാറാണിയുടെ അനന്തിരവനായ തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിരന്തരസന്ദര്‍ശനം കൊണ്ടും കോവളം ഏറെ പ്രശസ്തി നേടി. തിരുവിതാംകൂര്‍ രാജവംശത്തിന്റെ യൂറോപ്യന്‍ അതിഥികളുടെ വാഴ്ത്തുമൊഴികളും കോവളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തി.

1930 കളുടെ പകുതിയാകുമ്പോഴേക്കും പാശ്ചാത്യസഞ്ചാരികളുടെ ഇടയില്‍ കോവളം പരിചിതമായിക്കഴിഞ്ഞിരുന്നു എന്നാണ് ചരിത്രം. 1970 കളില്‍ ഹിപ്പികള്‍ തങ്ങളുടെ പ്രധാന കേന്ദ്രമായി കോവളത്തെ തെരഞ്ഞെടുത്തതും കോവളത്തെ സംസാരവിഷയമാക്കി. ഹിപ്പീ ട്രെയിലിന്റെ ഭാഗമായി ശ്രീലങ്കയിലേക്കുള്ള വഴിയാണ് ഹിപ്പികള്‍ കോവളത്തെത്തുന്നത്. തുടര്‍ന്ന് കടലോര മത്സ്യബന്ധന ഗ്രാമമെന്ന നിലയില്‍ നിന്നും ആള്‍ത്തിരക്കുള്ള ടൂറിസ്റ്റ് ഹബ്ബായി കോവളം അതിവേഗം മാറി. യൂറോപ്പില്‍ നിന്നും ഇസ്രായേലില്‍നിന്നുമുള്ള നിരവധി സഞ്ചാരികള്‍ നിരന്തരം കോവളത്തെത്തുന്നു.

ബീച്ചുകളുടെ നഗരം

ബീച്ചുകളാണ് കോവളത്തിന്റെ എല്ലാം. മനോഹരമായ കോവളം ബീച്ചുകളിലൂടെയുള്ള ഒരു നടത്ത ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം അത്യപൂര്‍വ്വമായ കാഴ്ചയാകുമെന്ന കാര്യമുറപ്പ്. മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്. ഒന്നുകില്‍ വളരെ കാലത്തെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളോ ആണ് ബീച്ചുകള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മോണസൈറ്റും ഇല്‍മനേറ്റും കലര്‍ന്ന് കറുപ്പുനിറത്തിലാണ് കോവളത്തെ മണല്‍ കാണപ്പെടുന്നത് എന്നതാണ് രസകരമായ ഒരു വസ്തുത.

മൂന്ന് ബീച്ചുകളും ചേര്‍ന്ന് ഏകദേശം 17 കിലോമീറ്റര്‍ കടല്‍ത്തീരമാണ് കോവളത്തിന് നല്‍കുന്നത്. പാറക്കെട്ടുകള്‍ കൊണ്ടാണ് മൂന്ന് ബീച്ചുകളും വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിവയില്‍ക്കൂടെ പാറക്കൂട്ടങ്ങള്‍ മറികടന്ന് ഓടിത്തിമിര്‍ക്കുന്നത് വളരെയധികം സൂക്ഷിച്ചുവേണം എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഓരോ ബീച്ചുകളും ഓരോ അനുഭവമാണ്. അതുകൊണ്ടുതന്നെ ഓരോ ബീച്ചിലേക്കും പ്രത്യേകമായി യാത്രപോകുകയാവും നല്ലത്.

മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍ കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്. എന്നിരിക്കിലും ടോപ് ലെസ്സായി കടലില്‍ കുളിക്കുന്നതിന് ഇപ്പോള്‍ നിരോധനമുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ചില പ്രൈവറ്റ് റിസോര്‍ട്ടുകള്‍ മാത്രമാണ് ടോപ് ലെസ്സായി കടലില്‍ കുളിക്കാനും സൂര്യസ്‌നാനത്തിനും അവസരം നല്‍കുന്നത്. ഈ രണ്ട് ബീച്ചുകളിലുമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ മത്സ്യബന്ധനം നടത്തുന്ന മുക്കുവരെയാണ് ഇവിടെ കൂടുതലായും കാണാന്‍ കഴിയുക. ഇവയ്ക്കുപുറമേ കോവളം തീരത്ത് ഉള്ള മറ്റൊരു ബീച്ചാണ് അശോക ബീച്ച്. അധികം സഞ്ചാരികള്‍ പോകാറില്ലാത്ത അശോക ബീച്ചാണ് കമിതാക്കളുടെ ഇഷ്ടകേന്ദ്രം. സെപ്റ്റംബര്‍ - മെയ് മാസങ്ങളിലാണ് കോവളത്തെ ബീച്ചുകള്‍ തിരക്കേറുന്നത്.

കോവളം പ്രശസ്തമാക്കുന്നത്

കോവളം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോവളം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോവളം

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് കോവളം. തിരുവനന്തപുരത്തുനിന്നും കോവളത്തേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കെ എസ് ആര്‍ ടി സി ബസ്സുകള്‍ പ്രധാന തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കേരളത്തിലെ എല്ലാ നഗരങ്ങളില്‍ നിന്നുമുള്ള തീവണ്ടികളെത്തുന്ന തിരുവനന്തപുരമാണ് കോവളത്തിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്‍ പ്രധാന സ്‌റ്റേഷനുകളിലൊന്നാണ്. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ദില്ലി, അഹമദാബാദ് തുടങ്ങിയസ്ഥലങ്ങളില്‍ നിന്നും റെയില്‍മാര്‍ഗം തിരുവനന്തപുരത്തെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുവനന്തപുരം വിമാനത്താവളമാണ് കോവളത്തിന് അടുത്തുള്ളത്, ഇവിടേയ്ക്ക് നഗരത്തില്‍ നിന്നും 10 കിലോമീറ്ററാണ് ദൂരം. പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ കോവളത്തെ മറ്റ് സ്ഥലങ്ങളിലെത്താം. ടാക്‌സിക്ക് 400 - 500 രൂപയും ഓട്ടോറിക്ഷയ്ക്ക് ശരാശരി 100 - 150 രൂപയും മതിയാകും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat