Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോഴിക്കോട്‌ » കാലാവസ്ഥ

കോഴിക്കോട്‌ കാലാവസ്ഥ

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് കോഴിക്കോട്. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് കോഴിക്കോട് എത്തിച്ചേരുന്നത്. എന്നാല്‍ കനത്ത മഴ പെയ്യുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ കോഴിക്കോട് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആഗസ്ത് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് കോഴിക്കോടന്‍ യാത്രയ്ക്ക് അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. എങ്കിലും ബീച്ചുകളും പക്ഷിസങ്കേതങ്ങളും കാണാന്‍ ഇക്കാലത്തും ആളുകള്‍ കോഴിക്കോട്ടെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല ഇവിടെ. ഡാമുകളും വെള്ളച്ചാട്ടങ്ങളും മാത്രമാണ് ഇക്കാലത്ത് ആളുകളെ ആകര്‍ഷിക്കുന്നത്. ആഗസ്ത് സെപ്റ്റംബര്‍ പോലുള്ള മാസങ്ങളിലാവട്ടെ ഓണം പോലുള്ള ആഘോഷങ്ങള്‍ കാരണം വന്‍ ജനത്തിരക്കാവും കോഴിക്കോട് നഗരത്തില്‍.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കോഴിക്കോട്. ശൈത്യകാലത്താണ് കോഴിക്കോട് യാത്രയ്ക്ക് പറ്റിയ സമയം. രാത്രി തണുപ്പകറ്റാനായി ജാക്കറ്റുകളും മറ്റും കരുതി വേണം ഇക്കാലത്ത് കോഴിക്കോടെത്താന്‍. ബീച്ചുകളും വെള്ളച്ചാട്ടങ്ങളും ഡാമുകളും മറ്റും ആള്‍ക്കാരെ കൊണ്ട് നിറഞ്ഞിരിക്കും ഇക്കാലത്ത്.