Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോഴിക്കോട്‌

കൊതിയൂറും രുചികളും കഥകളുമായി കോഴിക്കോട്‌

29

കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ട്ടുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. വിദേശരാജ്യങ്ങളുമായി കോഴിക്കോടിനുള്ള വാണിജ്യ വിനിമയങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. കാലിക്കറ്റ് എന്നും ഈ ചരിത്രനഗരം വിളിക്കപ്പെടുന്നു. അറബിക്കടലിനോട് ചേര്‍ന്ന് കേരളത്തിന്റെ വടക്കന്‍ ജില്ലകളുടെ പ്രധാനകേന്ദ്രമായി കഴിയുന്ന കോഴിക്കോട് അതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയാണ്.

ഇന്ത്യന്‍ മഹാ സമുദ്രം വഴി വിദേശ, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളുമായി കോഴിക്കോടിന് ഏറെ മുമ്പ് തന്നെ കച്ചവടബന്ധമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളായിരുന്നു ഇതില്‍ മുഖ്യപങ്കുവഹിച്ചുവന്നിരുന്നത്. ആഫ്രിക്കന്‍, ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളിലെ പ്രമുഖരുമായി നടത്തിവന്ന കച്ചവടബന്ധം കാരണം പണ്ടുകാലം മുതല്‍ത്തന്നെ കേരളത്തിന്റെ കച്ചവടകേന്ദ്രമായിരുന്നു കോഴിക്കോട്.

ബ്രിട്ടിഷുകാരുടെ കോളനിഭരണത്തിന്‍കീഴില്‍ കഴിയേണ്ടിവന്ന കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു കോഴിക്കോട്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ ഗമ കപ്പലിറങ്ങിയ കാപ്പാടിലേക്ക് കോഴിക്കോട് നഗരത്തില്‍ നിന്നും കേവലം 18 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കോഴിക്കോട്ടെ പ്രമുഖ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ കാപ്പാട് ഇതിന്റെ സ്മാരകങ്ങള്‍ ഇപ്പോഴും കാണാം.

കോഴിക്കോടന്‍ രുചിയും സംസ്‌കാരവും

മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് കോഴിക്കോട്. ഭക്ഷണത്തിന്റെയും രൂചിയുടെയും കാര്യത്തിലാകട്ടെ കേരളത്തിന്റെ തന്നെയും. കോഴിക്കോടിന്റെ മണ്ണില്‍ സര്‍ഗവസന്തം വിരിയിച്ച് കടന്നുപോയ യാത്രികരെത്ര, കോഴിക്കോടിന്റെ രുചിയും കൈപ്പുണ്യവുമറിഞ്ഞ സഞ്ചാരികളെത്ര. പ്രശസ്തമായ വടക്കന്‍ പാട്ടുകളുടെ ഉത്ഭവകേന്ദ്രം കൂടിയാണ് ഈ പെരുമപെറ്റ കോഴിക്കോടന്‍ ജില്ല. ഒപ്പനയും മാപ്പിളപ്പാട്ടുമാണ് സാംസ്‌കാരിക ഭൂപടത്തില്‍ കോഴിക്കോടിനെ പ്രിയങ്കരമാക്കുന്ന മറ്റ് രണ്ട് ഘടകങ്ങള്‍. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് വേദിയായ കോഴിക്കോട് എണ്ണം പറഞ്ഞ എഴുത്തുകാരുടെ ജന്മഭൂമി കൂടിയാണ്. ആതിഥ്യ സ്‌നേഹത്തിനും ഫുട്‌ബോള്‍ പ്രേമത്തിനും കൂടി പേരുകേട്ടതാണ് കോഴിക്കോട് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലുമില്ല അതിശയോക്തി.

പണ്ടുകാലം മുതലേ പല പല രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാവാം കോഴിക്കോടിന്റെ ഭക്ഷണപാരമ്പര്യത്തിലും ഈ വൈവിധ്യം തെളിഞ്ഞുകാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോടന്‍ ഹല്‍വ തന്നെയാണ്. മലബാര്‍ ബിരിയാണിയാണ് കോഴിക്കോടെത്തിയാല്‍ കഴിച്ചിരിക്കേണ്ട മറ്റൊന്ന്. നെയ്‌ച്ചോറും മീന്‍കറിയും, ബനാന ചിപ്‌സ്, പത്തിരിയും കോഴിക്കറിയും, കടല്‍വിഭവങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്നു കോഴിക്കോടന്‍ രുചികളുടെ പട്ടിക.

കോഴിക്കോടന്‍ കാഴ്ചകള്‍

കാഴ്ചകള്‍ നടന്നുചുറ്റി കാണാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടും കോഴിക്കോട്. ഇവിടത്തെ മനോഹരമായ സായന്തനങ്ങളും ലളിതമായ നഗരക്കാഴ്ചകളും എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കും. അമ്പലങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, സ്മാരകങ്ങള്‍, എന്നിങ്ങനെ ചരിത്രവും സംസ്‌കാരവും പറയുന്ന കോഴിക്കോടന്‍ കാഴ്ചകള്‍ക്ക് അന്തമില്ല. കാപ്പാടും ബേപ്പൂരും ബീച്ചിന്റെ സൗന്ദര്യമാണ് തരുന്നതെങ്കില്‍ പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമാണ് കടലുണ്ടി പക്ഷിസങ്കേതം. കുടുംബത്തോടൊപ്പം യാത്രപോകാനും സമയം ചെലവഴിക്കാനും പറ്റിയ ഇടങ്ങളാണ് പെരുവണ്ണാമുഴി ഡാമും തുഷാരഗിരി വെള്ളച്ചാട്ടവും.

മിഠായിത്തെരുവ് അഥവാ എസ് എം സ്ട്രീറ്റാണ് കോഴിക്കോട് നഗരത്തിലെ ഏറ്റവും ജനത്തിറക്കേറിയ തെരുവും കാഴ്ചയും. കോഴിക്കോട്ടെ ജനപ്രിയ ഷോപ്പിംഗ് സെന്റര്‍ ആണ് മിഠായിത്തെരു. തിക്കോടി ലൈറ്റ് ഹൗസ്, കളിപ്പൊയ്ക, മാനാഞ്ചിറ സ്‌ക്വയര്‍, പഴശിരാജാ മ്യൂസിയം, തളി ക്ഷേത്രം, ലയണ്‍സ് പാര്‍ക്, കൃഷ്ണമേനോന്‍ മ്യൂസിയം, പ്ലാനറ്റോറിയം എന്നിങ്ങനെ പോകുന്നു കോഴിക്കോട്ടെ മറ്റു പ്രധാന കാഴ്ചകള്‍.

സായന്തനങ്ങള്‍ ആസ്വദിക്കാനും സൂര്യാസ്തമനം കാണാനും ഏറ്റവും അനുയോജ്യമാണ് കോഴിക്കോട് ബീച്ച്. രുചികരവും ലോകപ്രശസ്തവുമായ ഒട്ടേറെ ഹോട്ടലുകളുണ്ട് കോഴിക്കോട്. രുചികരമായ ഭക്ഷണം മാത്രമല്ല താമസവും താരതമ്യേന ചെലവു കുറഞ്ഞതാണ് കോഴിക്കോട്.

കോഴിക്കോട് എത്തിച്ചേരുക എന്നത് പ്രയാസമേറിയ കാര്യമേയല്ല. റോഡ്, റെയില്‍, വിമാനമാര്‍ഗങ്ങളാല്‍ സമ്പന്നമാണ് കോഴിക്കോട്ടെ വഴിത്താരകള്‍. മനോഹരമായ കാലാവസ്ഥയും കോഴിക്കോടിനെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ചരിത്രസ്മാരകങ്ങളും, നെടുനീളന്‍ ബീച്ചുകളും, രുചികരവും ചെലവുകുറഞ്ഞതുമായ ഭക്ഷണവും കോഴിക്കോടിനെ വിനോദസഞ്ചാരഭൂപടത്തിലെ ഹോട്ട്‌സ്‌പോട്ടാക്കുന്നു എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല.

കോഴിക്കോട്‌ പ്രശസ്തമാക്കുന്നത്

കോഴിക്കോട്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോഴിക്കോട്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോഴിക്കോട്‌

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍ വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കോഴിക്കോട്. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് പുറപ്പെടുന്ന കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്ന പേരുകൂടിയുണ്ട്. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. തെക്കേ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണിത്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെ പോകുന്നു കോഴിക്കോടിന്റെ റെയില്‍ ബന്ധങ്ങള്‍. സ്റ്റേഷനില്‍നിന്നും നിരവധി ടാക്‌സികളും റിക്ഷകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോഴിക്കോട് കരിപ്പൂര്‍ ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും ബസ്സ് സര്‍വ്വീസും ടാക്‌സി വഴിയും കോഴിക്കോട് നഗരത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed