Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുച്ചിപ്പുടി » കാലാവസ്ഥ

കുച്ചിപ്പുടി കാലാവസ്ഥ

ശീത കാലമാണ് കുച്ചിപ്പുടി സന്ദര്‍ശിക്കാന്‍ അനുകൂലമായ സമയം . ചൂട് കുറഞ്ഞ പകല്‍ പുറം യാത്രകള്‍ക്കും കാഴ്ചകള്‍ കണ്ടാനന്ദിക്കുന്നതിനും അനുയോജ്യമാണ് . മഴക്കാലത്ത് അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെടുമെങ്കിലും അപ്രതീക്ഷിതമായി കാറ്റും മഴയും ഉണ്ടായേക്കാം .

വേനല്‍ക്കാലം

ഉഷ്ണമേഖലാ പ്രദേശത്തിനോടടുത്ത്  കിടക്കുന്നതിനാല്‍ കുച്ചിപ്പുടിയില്‍ കടുത്ത വേനല്‍ അനുഭവപ്പെടുന്നു. ഈ കാലം താപനില 45 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കും. പുറം കാഴ്ചകള്‍ കാണാനോ യാത്ര ചെയ്യാനോ പറ്റിയ അന്തരീക്ഷമായിരിക്കില്ല ആ സമയം . വേനല്‍ക്കാലം മാര്‍ച്ച്  മുതല്‍ ജൂലൈ അവസാനം വരെ വേനല്‍ നീണ്ടു നില്‍ക്കും.

മഴക്കാലം

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് കുച്ചിപ്പുടിയിലെ  മഴക്കാലം  നവമ്പറില്‍ .ചെറിയ മഴ ഉണ്ടാകും.കാലാവസ്ഥ വ്യതിയാനം അനുസരിച്ച് മിതമായ മഴ പ്രദേശത്ത് ലഭിക്കാറുണ്ട്. താപ നില 35 ഡിഗ്രീ സെല്‍ഷ്യസ് ആയി  താണിരിക്കും ഈ കാലം.

ശീതകാലം

കുച്ചിപ്പുടിയിലെ ശൈത്യ കാലം വളരെ ആസ്വാദ്യകരമാണ്.താപനില 17 ഡിഗ്രീ സെല്‍ഷ്യസ് വരെ താണ് മിതമായ തണുപ്പ് അനുഭവപ്പെടും . നവമ്പര്‍ മുതല്‍ ജനുവരി വരെയാണ് ശീത കാലം . രാത്രി കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ സഞ്ചാരികള്‍  കമ്പിളി വസ്ത്രങ്ങള്‍ കരുതുന്നതാണ്  അഭികാമ്യം.