കുമയോണ്‍ ഹിമാലയനിരകളിലെ നന്ദ ദേവിയ്‌ക്ക് തെക്ക്-കിഴക്കായാണ് കാഫ്‌നി ഹിമാനി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഉത്ഭവിക്കുന്ന കാഫ്‌നി നദി പിന്ദാര്‍ നദിയുടെ ഒരു കൈവഴിയാണ്. അളകന്ദ നദിയുടെ കൈവഴിയാണ് പിന്ദാര്‍ നദി. ഇവ അവസാനം ഗംഗയില്‍ ചെന്ന് ചേരും. പിന്ദാരി, മിലാം ഹിമാനികള്‍ കാഫ്‌നി ഹിമാനിയ്‌ക്ക് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ് തുടങ്ങുന്നത് ബാഗേശ്വറില്‍ നിന്നാണ്.
ലോഹാര്‍ഖേതില്‍ നിന്നും ധഖൂരി, ധഖൂരിയില്‍ നിന്നും ഖാതി , ഖാതിയില്‍ നിന്നും ദ്വാലി എന്നിങ്ങനെയാണ് ട്രക്കിങ് പാത. ദ്വാലിയില്‍ നിന്നും 12 കിലോമീറ്റര്‍ വലത്തോട്ട് നടന്നാല്‍ കാഫ്‌നിയില്‍ എത്തും. സമുദ്രനിരപ്പില്‍ നിന്നും 3810 കിലോമീറ്റര്‍ ഉയരത്തിലാണ് കാഫ്‌നി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 6,860 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന നന്ദകോട്ട് കൊടുമുടിയും 6,104 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന് നന്ദഭനാര്‍ കൊടുമുടിയും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം.



Click it and Unblock the Notifications