1960 ല്‍ സ്ഥാപിച്ച മീത്ത റീത്ത സാഹിബ് സിഖ് തീര്‍ത്ഥാടന കേന്ദ്രമാണ്. ഗൊരാഖ്‌പാന്തി ജോഗിസുമായി മതപരവും ആത്മീയവുമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ഗുരുനാനാക് സന്ദര്‍ശിച്ച സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. രതിയ,ലോധിയ നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം റീത്ത മരങ്ങളാല്‍ പ്രശസ്‌തമാണ്. മീത്ത റീത്ത സാഹിബിന് സമീപത്തായി ധേര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വൈശാകി പൂര്‍ണിമ സമയത്ത് ഈ ക്ഷേത്രത്തില്‍ വലിയ മേള സംഘടിപ്പിക്കാറുണ്ട്. ലോഹഘട്ട്-ദേവിധുര റോഡില്‍ സ്ഥിതി ചെയ്യുന്ന ധുനഘട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് എളുപ്പം എത്തിച്ചേരാം.



Click it and Unblock the Notifications