ദിയോഹ അരുവിയുടെ തീരത്തുള്ള നാനക്‌മാത ഒരു ചരിത്ര നഗരമാണ്. ഗുരുദ്വാര നാനക് മാത സാഹിബ് സ്ഥിതി ചെയ്യുന്ന സിഖ് തീര്‍ത്ഥാടന കേന്ദ്രമാണിത്. എഡി 1515 ല്‍ആദ്യ സിഖ് ഗുരുവായ നാനാക് ദേവ് കൈലാസ പര്‍വതത്തിലേക്കുള്ള യാത്രമദ്ധ്യേ ഇവിടം സന്ദര്‍ശിച്ചതായാണ് പറയപ്പെടുന്നത്. സരയു നദിക്കരയിലാണ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. നാനാക് സാഹര്‍ അണക്കെട്ട് സമീപത്തായാണ്. പിക്‌നിക്കിനായി നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. മീന്‍പിടുത്തത്തിലും ബോട്ടിങിലും ഏര്‍പ്പെടാനുള്ള സൗകര്യമുണ്ട്. ഗുരുദ്വാരയിലും ടൂറിസ്റ്റ് റെസ്റ്റ് ഹൗസിലും താമസസൗകര്യവും ലഭ്യമാകും.



Click it and Unblock the Notifications