ഉത്തരാഖണ്ഡിലെ പിതോരാഗഢ് ജില്ലയിലാണ് പഞ്ചചൂലി ഹിമാനി സ്ഥിതി ചെയ്യുന്നത്. കുമയോണിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഹിമാനി നിരവധി മഞ്ഞ് മൂടിയ മലനിരകളുടെ കൂട്ടം ചേര്‍ന്നുണ്ടാതാണ്. ഈ മേഖലയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടം. സോബ്ല ബസ് ടെര്‍മിനലില്‍ നിന്നും ഇവിടേയ്‌ക്കെത്തിച്ചേരാം, പിതോരാഗഢില്‍ നിന്നും 134 കിലോമീറ്ററും ധാരചൂലയില്‍ നിന്നും 35 കിലോമീറ്ററും ദൂരയാണിത്. സോബ്ലയില്‍ നിന്നും 40 കിലോമീറ്റര്‍ നടന്നാല്‍ പഞ്ചചൂലി ഹിമാനിയിലെത്തും. മഞ്ഞ് മൂടിയ മലനിരകളില്‍ കൂടിയും ആല്‍പൈന്‍ മൈതാനങ്ങളില്‍ കൂടിയുമാണ് ഇവിടേയ്‌ക്കുള്ള ട്രക്കിങ്. ഈ സ്ഥലത്തിന്റെ സംസ്‌കാരം മനസ്സിലാക്കുന്നതിനായി ഹിമാനി വിനോദ സഞ്ചാര അധികൃതര്‍ സമീപത്തുള്ള ഗ്രാമങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ലഭ്യമാക്കുന്നുണ്ട്.



Click it and Unblock the Notifications