Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമയോണ്‍ » കാലാവസ്ഥ

കുമയോണ്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ കുമയോണിലേത്‌. മിതമായ വേനല്‍ക്കാലവും തണുപ്പുള്ള ശൈത്യവുമാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഏത്‌ സമയവും ഇവിടം സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങുന്ന വേനല്‍ക്കാലം ജൂണ്‍ വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 46 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 19 ഡിഗ്രി സെല്‍ഷ്യസുമാണ്‌.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ കുമയോണിലെ വര്‍ഷകാലം. ഇക്കാലയളവില്‍ ശരാശരി മഴലഭിക്കാറുണ്ട്‌. മഴക്കാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കുടയും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങളും കരുതണം.

ശീതകാലം

ഒക്‌ടോബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരിയിലാണ്‌ അവസാനിക്കുന്നത്‌. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 4 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ശൈത്യകാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതണം.