Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുമരകം

കായല്‍പരപ്പില്‍ അവധിക്കാലം ആഘോഷിക്കാം,കുമരകത്ത്

36

കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.

വിദേശത്ത് നിന്ന് വരെ ദേശാടന പക്ഷികള്‍ വിരുന്നത്തെുന്ന സാലിം അലി പക്ഷിസങ്കേതമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഗ്രാമങ്ങളെ വെട്ടിമുറിക്കുന്ന ഇടതോടുകളിലൂടെ വള്ളങ്ങളില്‍ സഞ്ചരിക്കുന്നതും രസകരമായ അനുഭൂതിയാണ്.  നയനമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍കറിയുമടക്കം തനത് രുചികളും ആസ്വദിക്കാന്‍ ഇവിടെ എപ്പോഴും സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികളുടെ തിരക്കാണ്.

കോട്ടയത്ത് നിന്ന് 12  കിലോമീറ്റര്‍ അകലെയുള്ള കുമരകത്താണ് കായല്‍ നികത്തിയെടുത്ത കേരളത്തിലെ ആദ്യ കൃഷിയിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്‍െറ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് ചതുപ്പ് നിലങ്ങള്‍ മാമ്രമായിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ കുമരകമാക്കിയത് എം.ജി.ബേക്കര്‍ എന്ന സായിപ്പാണ്.

1847ല്‍ അദ്ദേഹം കുമരകത്ത് എത്തുമ്പോള്‍ ഈ സ്ഥലത്തിന്‍െറ ഭൂരിഭാഗവും ചതുപ്പും ബാക്കി വേമ്പനാട് കായലിന് അടിയിലുമായിരുന്നു. രാജാവില്‍ നിന്ന് പാട്ടത്തിനെടുത്ത 500 ഏക്കര്‍ കഠിന പ്രയത്നത്തിലൂടെ പൊന്നുവിളയുന്ന കൃഷിഭൂമിയാക്കിയ ഇദ്ദേഹത്തിന്‍െറ പാത പിന്തുടര്‍ന്ന്  പില്‍ക്കാലത്ത് മറ്റുപലരും ഇവിടെയത്തെി. ഇതോടെ ഇവിടം ജനവാസകേന്ദ്രമാവുകയായിരുന്നു. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സ്’ എന്ന പുസ്തകത്തിലൂടെയാണ് കുമരകം വിശ്വപ്രസിദ്ധമായത്. ഈ നോവല്‍ പശ്ചാത്തലമാക്കിയിട്ടുള്ള കുമരകത്തിന് സമീപമുള്ള അയ്മനം ഗ്രാമവും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

ജന്തുസസ്യജാലങ്ങളുടെ കലവറ

തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളും ഒരുക്കുന്ന പച്ചപ്പാണ് കുമരകത്തിന്‍െറ സൗന്ദര്യം. വേമ്പനാട് കായലിന്‍െറ സാമീപ്യം ഈ സൗന്ദര്യത്തിന് മാറ്റേകുന്നു. ചതുപ്പ് നിലത്തിന്‍െറ സാന്നിധ്യം മൂലം കണ്ടല്‍മരങ്ങള്‍,പന തുടങ്ങിയ മരങ്ങളും ഇവിടെ ധാരാളമായി വളരുന്നുണ്ട്. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്‍െറ സൗന്ദര്യം അതിന്‍െറ പൂര്‍ണതയില്‍ എത്തുകയും ചെയ്യും.

പക്ഷിനിരീക്ഷകര്‍ക്ക് വരുന്നൊരുക്കി സൈബീരിയന്‍ ക്രെയിനുകളടക്കം ദേശാടനപക്ഷികള്‍ 14 കിലോമീറ്റര്‍ വിസ്തൃതിയുള്ള പക്ഷി സങ്കേതത്തില്‍ എത്താറുണ്ട്. വേമ്പനാട് കായലിന് നടുവില്‍ കുമരകത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപിലും ദേശാടനപക്ഷികള്‍ ധാരാളമായി കൂടൊരുക്കാറുണ്ട്. വേമ്പനാട് കായലാകട്ടെ കരിമീന്‍, ചെമ്മീന്‍,കക്ക തുടങ്ങി പലയിനം മല്‍സ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്.

കായലും കൃഷിയും കരുത്ത്

ടൂറിസമാണ് പ്രദേശത്തിന്‍െറ പ്രധാന സാമ്പത്തിക സ്രോതസ്. കൃഷിയും മല്‍സ്യബന്ധനവുമാണ് മറ്റ് വരുമാന മാര്‍ഗങ്ങള്‍. ജലസേചനത്തിനും യാത്രക്കുമായി മീനച്ചിലാറുമായി ബന്ധപ്പെടുത്തി നിര്‍മിച്ച ജലപാതകളും കനാലുകളും കുമരകത്തെ വ്യത്യസ്തമായ വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

ഹൗസ്ബോട്ടിലെ കറക്കം മറക്കരുത്

മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുമരകത്തെ മനോഹര അനുഭവം ഹൗസ്ബോട്ടിലെ കായല്‍സഞ്ചാരമാണ്. എറണാകുളത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ഹൗസ്ബോട്ടുകള്‍ വാടകക്ക് എടുത്ത് കുമരകത്ത് എത്തുന്ന സഞ്ചാരികള്‍ ധാരാളമുണ്ട്. ഹൗസ്ബോട്ടില്‍ നിന്നുള്ള അസ്തമന കാഴ്ചയാണ് മനോഹാരിതം.  മരം കൊണ്ട് നിര്‍മിച്ച ഹൗസ്ബോട്ടുകളില്‍ പലതിലും നിരവധി ആധുനിക സൗകര്യങ്ങളുമുണ്ട്. എയര്‍ കണ്ടീഷന്‍,ഒന്നു മുതല്‍ മൂന്ന് ബെഡ്റൂമുകള്‍ വരെ, ടോയ്ലെറ്റ്,കിച്ചണ്‍,ബാല്‍ക്കണി,റെസ്റ്റ് ഏരിയ തുടങ്ങി വ്യത്യസ്ത സൗകര്യങ്ങളുള്ള ഹൗസ്ബോട്ടുകളില്‍ കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകള്‍ വരെ സംഘടിപ്പിക്കാറുണ്ട്. സഞ്ചാരികളുടെ പോക്കറ്റിനണങ്ങും വിധം പകല്‍ സമയത്തുള്ള യാത്രയോ പകലും രാത്രിയുമുള്ള ഹൗസ്ബോട്ട് യാത്രകള്‍ തെരഞ്ഞെടുക്കാം. ംാഫ് സീസസണിലാണെങ്കില്‍ ഹൗസ്ബോട്ട് വാടക നിരക്കില്‍ നല്ല കുറവുണ്ടാകും.

കുമരകം വള്ളംകളി

ഓണക്കാലത്ത് ഇവിടെയത്തെുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് കുമരകം വള്ളംകളി. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പുറമെ ഓടിവള്ളങ്ങളും,ചുരുളന്‍,ഇരുട്ടുകുത്തി വള്ളങ്ങളും അണിനിരക്കുന്ന മല്‍സരത്തിലെ വിജയികള്‍ക്ക് ശ്രീനാരായണ എവര്‍റോളിംഗ് ട്രോഫിയാണ് നല്‍കാറ്.

ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ

എവിടെ യാത്ര പോയാലും അവിടത്തെ തനത് ഭക്ഷണം ഒന്ന് രുചിച്ചുനോക്കാതെ പോകാത്തവര്‍ക്ക് കുമരകത്ത് നിന്ന് ലഭിക്കുക ഒരിക്കലും മറക്കാത്ത രുചികളാകും. കരിമീന്‍ പൊള്ളിച്ചത് ,ചെമ്മീന്‍ ഫ്രൈ, ഞണ്ട് ഫ്രൈ, ഫിഷ് മോളി,കരിമീന്‍ മപ്പാസ് ,കപ്പയും മീനും തുടങ്ങി മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാലപ്പം, മട്ടണ്‍ സ്റ്റ്യൂ,താറാവ് ഫ്രൈ,ബീഫ് ഫ്രൈ തുടങ്ങി കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന രുചിക്കൂട്ടുകള്‍ കുമരകത്തിന്‍െറ മാത്രം പ്രത്യേകതയാണ്. റിസോര്‍ട്ടുകള്‍,ബഡ്ജറ്റ് ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയത്തൊറുണ്ട്.

കാഴ്ചകള്‍ ഒരു പിടി

കായല്‍കാഴ്ചകള്‍ക്കും ഹൗസ്ബോട്ടിനും ചരിത്രപരവും സാംസ്കാരികപരവുമായി പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ കുമരകത്തും പരിസരത്തുമുണ്ട്. ടൂറിസം രംഗത്തെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മേഖലക്ക് സ്പെഷ്യല്‍ ടൂറിസം സോണ്‍ പദവി നല്‍കിയിട്ടുണ്ട്. അരുവിക്കുഴി വെള്ളച്ചാട്ടം, പാതിരാമണല്‍,കുമരകം ബീച്ച് എന്നിവക്ക് പുറമെ നൂറ്റാണ്ട് പഴക്കമുള്ള താഴത്തങ്ങാടി മുസ്ലിം പള്ളി,തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം,വൈക്കം മഹാദേവക്ഷേത്രം  സെന്‍റ്.മേരീസ് ചര്‍ച്ച് ചെറിയപള്ളി,അതിരമ്പുഴ സെന്‍റ്.മേരീസ് ചര്‍ച്ച് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.

കുമരകം പ്രശസ്തമാക്കുന്നത്

കുമരകം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുമരകം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുമരകം

  • റോഡ് മാര്‍ഗം
    കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.ബാംഗ്ളൂര്‍,ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്. ചില സ്വകാര്യ ബസുകാര്‍ കുമരകം ടൂറിസം പാക്കേജായാണ് സര്‍വീസ് നടത്തുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കുമരകത്ത് നിന്ന് 15 കിലോമീറ്റററാണ് കോട്ടയം റെയില്‍വേസ്റ്റേഷനിലേക്കുള്ള ദൂരം. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് വായുമാര്‍ഗം എത്തുന്നവരുടെ ആശ്രയം. കുമരകത്ത് നിന്ന് 94 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയില്‍ നിന്ന് കുമരകത്തേക്ക് ടാക്സി സേവനങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഇവിടെ നിന്ന് വിമാന സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri