Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുംഭകോണം

കുംഭകോണം: ഭക്തിനിര്‍ഭരം ഈ ക്ഷേത്രനഗരം

37

സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. കംഭകോണത്തിന്റെ വടക്കുഭാഗത്തുകൂടി  കാവേരിയും തെക്കുഭാഗത്തുകൂടി  അര്‍സലര്‍ നദിയുമാണ് ഒഴുകുന്നത്.

വളരെ രസകരമായ ഒരു ഭൂതകാലമാണ് കുംഭകോണത്തിന്റേത്. സംഘകാലഘട്ടം മുതല്‍ ഈ പട്ടണം നിലനിന്നുവരുന്നുണ്ടെന്നാണ് ചരിത്രം പറയുന്നത്. പ്രമുഖ രാജവംശങ്ങളായ ചോളന്മാര്‍, പല്ലവന്മാര്‍, പാണ്ഡ്യന്മാര്‍, മധുരൈനായകന്മാര്‍, തഞ്ചാവൂര്‍ നായകന്മാര്‍ തുടങ്ങിയവയെല്ലാം കുംഭകോണത്തെ വരുതിയിലാക്കി ഭരിച്ചിട്ടുണ്ട്.

ഏഴാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര്‍ തങ്ങളുടെ തലസ്ഥാനമാക്കിയതോടെയാണ് കുംഭകോണത്തിന് പ്രധാന്യം കൈവരുന്നത്. കുംഭകോണത്തിന്റെ സുവര്‍ണകാലമെന്നത് ബ്രിട്ടീഷുകാരുടെ ഭരണകാലത്തായിരുന്നു. സാംസ്‌കാരിക, മതപഠനങ്ങളുടെ കേന്ദ്രമായ കുംഭകോണത്തെ തെക്കേ ഇന്ത്യയുടെ കേംബ്രിഡ്ജ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

കുംഭകോണം എന്ന ക്ഷേത്രനഗരം

ക്ഷേത്രനഗരമെന്ന വിശേഷണമാണ് കുംഭകോണത്തിന് എന്തുകൊണ്ടും യോജിക്കുക. അത്രയേറെ ക്ഷേത്രങ്ങളാണ്  നഗരത്തിലും നഗരപരിസരത്തുമായി  ഇവിടെയുള്ളത്. കുംഭകോണം മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 188 ക്ഷേത്രങ്ങളാണുള്ളത്. ഇത് അറിയുമ്പോള്‍ ത്തന്നെ, കുംഭകോണത്തിന്‌ ക്ഷേത്രനഗരമെന്ന വിശേഷണം എത്രത്തോളം യോജിക്കുന്നുവെന്ന് മനസ്സിലാക്കാം.

നഗരപ്രാന്തങ്ങളിലായി നൂറോളം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. കുംഭേശ്വര ക്ഷേത്രം, സാരംഗപാണി ക്ഷേത്രം, രാമസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ. മഹാമഹം എന്ന പേരിലറിയപ്പെടുന്ന  ഉത്സവമാണ് ഈ ക്ഷേത്രനഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ക്ഷേത്രോത്സവങ്ങള്‍ക്ക് പേരുകേട്ട ഇവിടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികള്‍ എത്താറുണ്ട്.

പലകാലങ്ങളിലായി ഭരണം കയ്യാളിയ രാജാക്കന്മാര്‍തന്നെയാണ് കുംഭകോണത്തെ ക്ഷേത്രങ്ങളുടെ നഗരമാക്കി മാറ്റിയത്. പലരും തങ്ങളുടെ ഭരണമികവ് കാണിക്കാനും വിജയങ്ങള്‍ അടയാളപ്പെടുത്താനുമായിട്ടാണ് ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തിയത്. ചോളന്മാരാണ് കുംഭകോണത്ത്

ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. രണ്ട് നൂറ്റാണ്ടിലേറെക്കാലം ഇവര്‍ ഈ നഗരം തലസ്ഥാനമാക്കിയായിരുന്നു ഭരണം നടത്തിയിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ ചോളന്മാരുടെ കാലത്താണ് കുംഭേശ്വര ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രമാണ് കുംഭകോണത്ത് ഇന്നുള്ളതില്‍വച്ചേറ്റവും പഴക്കമേറിയ ക്ഷേത്രം.

ഓരോ രാജാക്കന്മാരും മത്സരിച്ചെന്നോണമാണ് പലതരത്തിലും സവിശേഷതകളുള്ള ഓരോ ക്ഷേത്രങ്ങളും പണിതത്. ഈ മത്സരത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ് പന്ത്രണ്ട് നിലയുടെ ഉയരമുള്ള സാരംഗപാണി ക്ഷേത്രം. പതിനാറാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന രഘുനാഥ നായകയെന്ന നായകരാജവംശത്തില്‍പ്പെട്ട രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

വളരെ അപൂര്‍വ്വമാണ് ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍, കുംഭകോണം ഇക്കാര്യത്തിലും പ്രശസ്തമാണ്. ഇവിടെ ഒരു ബ്രഹ്മക്ഷേത്രമുണ്ട്.

കുംഭകോണമെന്ന തീര്‍ത്ഥാടന കേന്ദ്രം

ക്ഷേത്രങ്ങള്‍ കൂടാതെ വിവിധ മഠങ്ങളും കുംഭകോണത്ത് കാണാം. ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട സന്യാസിമാരുടെ മഠങ്ങളാണ് ഇവിടെയുള്ളത്. ശ്രീശങ്കരമഠമാണ് ഇതില്‍ പ്രധാനപ്പെട്ടത്. നേരത്തേ കാഞ്ചിപുരത്തായിരുന്ന ഈ മഠം പ്രതാപ് സിങിന്റെ ഭരണകാലത്ത് ഇങ്ങോട്ട് മാറ്റുകയായിരുന്നു. ധര്‍മ്മപുരത്തും തിരുപ്പന്തല്‍ എന്നസ്ഥലത്തുമായി രണ്ട് വെല്ലാര്‍മഠങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

രാഘവേന്ദ്രമഠമെന്ന പേരിലുള്ള മറ്റൊരു മഠം കുംഭകോണം നഗരത്തില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. വൈഷ്ണവമഠങ്ങളുടെ ശാഖയായ അഹോബിലമഠവും ഇവിടെയുണ്ട്. പട്ടേശ്വരം ദുര്‍ഗ്ഗ ക്ഷേത്രം, ഉപ്പിലിയപ്പന്‍ ക്ഷേത്രം, സോമേശ്വര ക്ഷേത്രം, കമ്പഹരേശ്വര്‍ ക്ഷേത്രം എന്നിവയെല്ലാം കുംഭകോണത്തെ ക്ഷേത്രങ്ങളാണ്. ഹൈന്ദവരെ സംബന്ധിച്ച് പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇത്.

കുംഭകോണത്തെ കാലാവസ്ഥ, യാത്രസൗകര്യം

ശീതകാലമാണ് കുംഭകോണം യാത്രയ്ക്ക് ഏറ്റവും യോജിച്ചത്. ഇക്കാലത്ത് കുംഭകോണത്ത് വിനോദസഞ്ചാരികളുടെ തിരക്കനുഭവപ്പെടാറുണ്ട്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും റെയില്‍, റോഡ് മാര്‍ഗ്ഗമെല്ലാം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണിത്. തീര്‍ത്ഥാടനസ്ഥലങ്ങള്‍ കാണാനാഗ്രഹിയ്ക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

English Summary: Kumbakonam is famously called the ‘temple town’ or ‘The City of Temples’ given the number of temples that have been built in and around the town,

കുംഭകോണം പ്രശസ്തമാക്കുന്നത്

കുംഭകോണം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുംഭകോണം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുംഭകോണം

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ചെന്നൈ, ചിദംബരം, ട്രിച്ചി ഇവിടെനിന്നെല്ലാം കുംഭകോണത്തേയ്ക്ക് ബസുകളുണ്ട്. ഇതിനൊപ്പം തന്നെ സ്വകാര്യ ബസുകളും ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നഗരഹൃദയത്തില്‍ത്തന്നെയാണ് കുംഭകോണം റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. രാമേശ്വരം, തിരുപ്പതി, കൊല്ലം, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ട്രെയിനുകള്‍ കുംഭകോണത്തുകൂടി കടന്നുപോകുന്നുണ്ട്. കുംഭകോണം-ചെന്നൈ റൂട്ടില്‍ ഇഷ്ടംപോലെ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ട്രിച്ചി വിമാനത്താവളമാണ് കുംഭകോണത്തിന് ഏറ്റവും അടുത്തുള്ളത്. 96 കിലോമീറ്റാണ് ഇവിടേയ്ക്കുള്ള ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് വിമാനമാര്‍ഗ്ഗം ഇവിടെയെത്താം. എന്നാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കാണ് വരേണ്ടത്. ട്രിച്ചിയില്‍ നിന്ന് ടാക്‌സിയിലോ ബസിലോ കുംഭകോണത്തേയ്ക്ക് യാത്രചെയ്യാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat